തൃശൂർ: കൊച്ചി - കൂറ്റനാട് - മംഗലാപുരം - ബംഗളൂരു വാതക പൈപ്പ്ലൈൻ പദ്ധതിക്കായി 2011ൽ ഏറ്റെടുത്ത ഭൂമിയുടെ വില ഇതുവരെ ഗെയിൽ കൊടുത്തില്ല. വിപണി വിലയുടെ ഒന്നര ഇരട്ടി വാഗ്ദാനം ചെയ്താണ് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭൂമി ഏറ്റെടുത്തത്. ഏഴു വർഷമായിട്ടും ഭൂമിക്ക് വില കൃത്യമായി നിശ്ചയിക്കുക പോലും അധികൃതർ ചെയ്തില്ല. പദ്ധതിക്കായി 20 മീറ്റർ വീതിയിലാണ് പൈപ്പ്ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിൽ ഭൂമി ഏറ്റെടുത്തത്. അതും നടപടിക്രമങ്ങൾ പാലിക്കാതെ. ഏറ്റെടുത്ത ഭൂമിയിൽനിന്ന് മുറിച്ചുമാറ്റിയ വൃക്ഷങ്ങൾക്ക് മാത്രമാണ് ഇതുവരെ വില നൽകിയത്.
20 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്തുണ്ടെങ്കിലും പൈപ്പ് വിന്യസിച്ച 10 മീറ്ററിെൻറ വില മാത്രം നൽകി ഭൂവുടമകളെ വഞ്ചിക്കാനാണ് ശ്രമമെന്ന് ആരോപണമുണ്ട്. പദ്ധതി പൂർത്തീകരിച്ച ശേഷമാണത്രെ, അതുതന്നെ നൽകുക. പദ്ധതിയാകെട്ട, എന്ന് പൂർത്തീകരിക്കുമെന്ന് പറയാനാവാത്ത സാഹചര്യമാണുള്ളത്. നേരത്തെ പ്രഖ്യാപിച്ച വിപണിവിലയുടെ ഒന്നര ഇരട്ടി വില ലഭിക്കാനുമിടയില്ല. 1962ലെ പൈപ്പ്ലൈൻ ആക്ട് അനുസരിച്ച് വിട്ടുകൊടുക്കുന്ന ഭൂമിക്ക് ആധാരത്തിെൻറ 10 ശതമാനം വില മാത്രമേ ലഭിക്കൂ.
സർക്കാർ ഒത്താശയോടെയാണ് ഗെയിൽ ഇത്തരം ജനദ്രോഹങ്ങൾ നടത്തുന്നത്. കഴിഞ്ഞ നവംബർ ഒന്നിന് കോഴിക്കോട് ജില്ലയിൽ മുക്കം ഇലഞ്ഞിമാവിൽ ഭൂമി ഏറ്റെടുക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിന് പിന്നാലെ ഭൂമിവില കൂടാതെ ഭൂമി വിട്ടുനൽകിയവർക്ക് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതുവെര നടപടി ഉണ്ടായിട്ടില്ല. കഴിഞ്ഞ ഡിസംബർ ഒന്നിന് കോഴിക്കോട് കലക്ടറേറ്റിൽ വ്യവസായ മന്ത്രി എ.സി. മൊയ്തീെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. ഭൂമിവിലയോ ഒപ്പം സർക്കാർ വാഗ്ദാനം ചെയ്ത തുകയോ ഇതുവരെ വിതരണം ചെയ്തിട്ടില്ല. പദ്ധതിക്കായി 2011ൽ വിജ്ഞാപനം നടന്നതിനാൽ ഭൂമി ഏറ്റെടുത്തവർക്ക് അന്ന് മുതലുള്ള പലിശ അടക്കം നൽകണമെന്നാണ് ഭൂമി നൽകിയവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.