കോഴിക്കോട്: ഗെയിൽ വാതക ൈപപ്പുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആകെയുള്ള ഭൂമിയും വീടും നഷ്ടമാവുന്നവരെ പുനരധിവസിപ്പിക്കുമെന്ന് വ്യവസായ മന്ത്രി എ.സി. െമായ്തീൻ. ഇരകളുടെ ആശങ്കകൾ പരിഹരിക്കാൻ ചേർന്ന സർവകക്ഷിയോഗ തീരുമാനങ്ങൾ വിശദീകരിച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ചോ, പത്തോ സെൻറ് മാത്രം ഭൂമിയുള്ളവർക്ക് പൈപ്പ് ലൈൻ കടന്നുപോയാൽ പിന്നെ വീടുണ്ടാക്കാൻ കഴിയില്ല. അത്തരക്കാർക്കായാണ് പുനരധിവാസ പാേക്കജ്. അതേസമയം മറ്റിടങ്ങളിൽ കൂടുതൽ ഭൂമിയുള്ളവർക്ക് പാക്കേജിെൻറ ആനുകൂല്യം ലഭിക്കില്ല. ഗെയിലിെൻറ നേതൃത്വത്തിലാണ് പാക്കേജ് തയാറാക്കുക. ഇങ്ങനെ നഷ്ടം സംഭവിക്കുന്നവരെ കണ്ടെത്താൻ ജില്ല കലക്ടർ യു.വി. ജോസ് ചൊവ്വാഴ്ച്ച കാരശ്ശേരി ഉൾപ്പെടെ സ്ഥലങ്ങൾ സന്ദർശിക്കും -മന്ത്രി പറഞ്ഞു.
സമരത്തിൽ തീവ്രവാദ സംഘടനകളുടെ ഇടപെടലുണ്ടായോ എന്നകാര്യം ഇപ്പോൾ പറയാനാവില്ല. ഇത് പൊലീസും ജില്ല ഭരണകൂടവും പരിശോധിക്കും. അതേസമയം വികസന പദ്ധതികളുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയ പാർട്ടികളും സമവായത്തിലെത്തിയാലും ചില സംഘടനകൾ അനാവശ്യ ഭീതി പരത്തുന്ന അവസ്ഥയുണ്ട്. ഇത് എല്ലാവും തിരിച്ചറിയണം -മന്ത്രി കൂട്ടിച്ചേർത്തു.
വ്യവസായ മന്ത്രി എ.സി. മൊയ്തീെൻറ അധ്യക്ഷതയിൽ ചേർന്ന േയാഗത്തിൽ എം.പിമാരായ എം. െഎ.െഎ ഷാനാവാസ്, എം.കെ. രാഘവൻ, എം.എൽ.എമാരായ ജോർജ് എം. തോമസ്, കാരാട്ട് റസാഖ്, പാറക്കൽ അബ്ദുല്ല, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, മറ്റു ജനപ്രതിനിധികൾ, കലക്ടർ യു.വി. ജോസ്, വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആൻറണി, സബ് കലക്ടർ വി. വിഗ്നേശ്വരി, ഗെയിൽ പ്രതിനിധി ടോണി മാത്യൂ, സമരസമിതി പ്രതിനിധികളായ ജി. അബ്ദുൽ അക്ബർ, അബ്ദുൽ കരീം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. മോഹനൻ, കെ. ചന്ദ്രൻ, നിജേഷ് അരവിന്ദ്, സി.പി. ചെറിയ മുഹമ്മദ്, എൻ.സി. അബൂബക്കർ, ടി.പി ജയചന്ദ്രൻ തുടങ്ങിയവർ പെങ്കടുത്തു.
യോഗത്തിലെ മറ്റു തീരുമാനങ്ങൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.