കോവിഡ്​ കാല അനുഭവം പങ്കുവെച്ച്​ ഗണേഷ്കുമാർ; പ്രാർഥന മാത്രമായിരുന്നു മരുന്നെന്ന്​

'ഈ രോഗം വന്നാല്‍ വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ടാണ്. പ്രാർഥനകള്‍ മാത്രമാണ് മരുന്നായി മാറിയത്...'  -കോവിഡ് ബാധിച്ച് 16 ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ കെ.ബി. ഗണേഷ്കുമാർ എം.എൽ.എയുടെ അനുഭവ വിവരണമാണിത്​. കോവിഡിനെ നിസ്സാരമായി കാണരുതെന്ന സന്ദേശം നൽകാൻ നടന്‍ ടിനി ടോമിന്‍റെ ​േഫസ്ബുക്ക് പേജിലൂടെയാണ് ഗണേഷ് വിഡിയോ പങ്കുവെച്ചത്.

കോവിഡ് ശാരീരികമായും മാനസികമായും നമ്മളെ തകര്‍ക്കുന്ന മാരകരോഗമാണെന്നും ഒറ്റപ്പെട്ട മാനസികാവസ്ഥയില്‍ രോഗത്തിന്‍റെ ഭാവം ഏത് രീതിയില്‍ വേണമെങ്കിലും മാറാമെന്നും അദ്ദേഹം പറയുന്നു. കോവിഡ് ചിലർക്കെല്ലാം വളരെ മൈല്‍ഡായി വന്ന് പോകുമെങ്കിലും ന്യുമോണിയയിലേക്കും മറ്റും കടക്കുന്ന അവസ്ഥയില്‍ വലിയ അപകടത്തിലേക്കെത്താം. മരണത്തെ മുഖാമുഖം കാണുന്ന അനുഭവം ഉണ്ടാവും.

മറ്റ്​ രോഗങ്ങളിൽനിന്ന്​ വ്യത്യസ്തമായി ആശുപത്രിയില്‍ നമുക്ക് ഒരു മുറിയില്‍ ഒറ്റക്ക് കിടക്കാ​േന പറ്റൂ. ബന്ധുക്കള്‍ക്കോ മിത്രങ്ങള്‍ക്കോ അരികില്‍ വരാന്‍ സാധിക്കില്ല. പി.പി.ഇ കിറ്റ് ധരിച്ച ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പരിചരണം മാത്രം. ഡോക്ടര്‍മാരുടെ പോലും മുഖം തിരിച്ചറിയാന്‍ കഴിയില്ല. ഏതു രോഗത്തിനും ഒരു സഹായി ഒപ്പം നില്‍ക്കും. കോവിഡ് വന്നാൽ പരിചയമുള്ള ഒരു മുഖവും കാണാന്‍ സാധിക്കില്ല. ഒറ്റപ്പെട്ട മാനസികാവസ്ഥയില്‍ രോഗത്തിന്‍റെ ഭാവം എങ്ങനെ വേണമെങ്കിലും മാറാം.

നേരിട്ടുള്ള അനുഭവം കൊണ്ട് പറയുകയാണ്. കോവിഡി​ന്‍റെ സ്വഭാവം മാറിയാല്‍ താങ്ങാന്‍ കഴിയില്ല. പ്രാർഥനകള്‍ മാത്രമാണ് മരുന്നായി മാറിയത്. അതുകൊണ്ട് എല്ലാവരും സൂക്ഷിക്കണമെന്നും ഗണേഷ്​ പറഞ്ഞു. 

Tags:    
News Summary - ganesh kumar reveals covid experience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.