അഞ്ചൽ: ഗണേഷ്കുമാർ എം.എൽ.എ വീട്ടമ്മെയയും മകെനയും മർദിച്ചതുമായി ബന്ധപ്പെട്ട കേസ് ഒതുക്കിത്തീർക്കാൻ അണിയറനീക്കം സജീവം. മകൻ അനന്തകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം അഞ്ചൽ പൊലീസ് സ്റ്റേഷനിലെത്തി മാതാവ് ഷീന പി. നാഥാണ് പരാതി നൽകിയത്. എന്നാൽ, മണിക്കൂറുകൾക്കകം ഗണേഷ്കുമാറിെൻറ പി.എ നൽകിയ പരാതിയിന്മേൽ ഷീനക്കും അനന്തകൃഷ്ണനുമെതിരേ ഗുരുതര വകുപ്പുകൾ ചുമത്തുകയാണുണ്ടായത്.
എം.എൽ.എക്കെതിെര നിസ്സാര വകുപ്പുകളാണ് ചുമത്തിയത്. ഇതിനെതിെര ഷീന പുനലൂർ ഡിവൈ.എസ്.പിക്കും വനിതാകമീഷനും പരാതി നൽകി. കഴിഞ്ഞ ദിവസം ചവറയിൽ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴിയും നൽകി. ഈ സാഹചര്യത്തിലാണ് അനുരഞ്ജനശ്രമങ്ങളുമായി ചിലർ രംഗത്തെത്തിയത്. പ്രദേശത്തെ സാമുദായിക വനിതാസംഘടനയുടെ പ്രതിവാരയോഗത്തിൽ ഷീനക്കും മകനുമെതിരെയും ഗണേഷ്കുമാറിന് അനുകൂലമായുമുള്ള ചർച്ചകൾ നടത്തുകയും ചെയ്തു. എന്ത് സമ്മർദമുണ്ടായാലും തീരുമാനത്തിൽ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്നാണ് ഷീനയുെടയും മകെൻറയും നിലപാട്.
ഗണേഷ്കുമാറിെൻറ ഒാഫിസിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ സംഘർഷം
പത്തനാപുരം: വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് യുവാവിനെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പത്തനാപുരം, തലവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കെ.ബി. ഗണേഷ്കുമാർ എം.എല്‍.എയുടെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘർഷം. രണ്ടുപേർക്ക് പരിക്കേറ്റു. തെന്മല എസ്.ഐ പ്രവീണിനും പ്രാദേശിക മാധ്യമപ്രവര്ത്തകൻ അനന്തു തലവൂരിനുമാണ് പരിക്ക്. നെടുമ്പറമ്പില്‍ നിന്ന് ആരംഭിച്ച പ്രകടനം പത്തനാപുരം പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.
ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതിനിടെ കൊടി കെട്ടിയിരുന്ന പൈപ്പുകൊണ്ടാണ് പ്രവീണിന് നെറ്റിയിൽ മര്‍ദനമേറ്റത്. മാർച്ചിെൻറ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ അനന്തുവിനും തലക്ക് പരിക്കേൽക്കുകയായിരുന്നു. എ.ഡി.ജി.പിയുടെ മകൾക്കും അഞ്ചലിലെ വീട്ടമ്മക്കും രണ്ട് നീതിയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ പറഞ്ഞു. ഗണേഷ്കുമാറിനെതിരെ കേസെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.