തിരുവനന്തപുരം: ഗുണ്ടാ നേതാവിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. വട്ടപ്പാറ കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ പൗഡിക്കോണം സൗസൈറ്റി ജങ്ഷനിലായിരുന്നു സംഭവം.
കാറിലെത്തിയ സംഘം ഓട്ടോ തടഞ്ഞ് ജോയിയെ വെട്ടുകയായിരുന്നു. രക്തം വാർന്ന് മണിക്കൂറുകളോളം റോഡിൽ കിടന്ന ജോയിയെ പൊലീസ് എത്തിയാണ് ആശുപത്രിയലെത്തിച്ചത്. രാത്രി രണ്ടുമണിയോടെ മരിക്കുകയായിരുന്നു. കാപ്പ ചുമത്തി അറസ്റ്റിലായിരുന്ന ജോയി മൂന്നു ദിവസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.