മുത്തങ്ങയിൽ കെ-സ്വിഫ്റ്റ് ബസിൽനിന്ന് കഞ്ചാവ് പിടികൂടി

കൽപറ്റ: വയനാട് മുത്തങ്ങയിൽ കെ-സ്വിഫ്റ്റ് ബസ് യാത്രക്കാരനിൽനിന്ന് കഞ്ചാവ് പിടികൂടി. എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ പതിവ് പരിശോധനക്കിടെയാണ് പശ്ചിമ ബംഗാൾ സ്വദേശി അനോവറിൽനിന്ന് 800 ഗ്രാം കഞ്ചാവ് പിടികൂടിയത്.

ബംഗളൂരുവിലേക്ക് കന്നി യാത്ര പോയി മടങ്ങിവരുന്നതിനിടെയാണ് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ബസിൽ പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ഷാജി, പ്രിവന്റീവ് ഓഫിസർമാരായ വി.ആർ. ബാബുരാജ്, സുരേഷ് വെങ്ങാലി, സിവിൽ എക്സൈസ് ഓഫിസർമാരായ സജീവ്, ഒ.കെ. ജോബിഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Tags:    
News Summary - Ganja seized from K-Swift bus in Muthanga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.