കൊച്ചി: ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ വ്യാഴാഴ്ച ആറ് കേസുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ ഹാർബർ ക്രൈം, എറണാകുളം ടൗൺ നോർത്ത്, കണ്ണമാലി പൊലീസ് സ്റ്റേഷനുകളിലും റൂറൽ പൊലീസ് പരിധിയിലെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
കെ.എൽ-52-സി-7412 നമ്പര്‍ടാങ്കര്‍ ലോറിയുടെ ഡ്രൈവറായി ചുമതല വഹിച്ച് മലിന ജലം പൊതുനിരത്തിലേക്ക് ഒഴുക്കിയതിന് തളിപ്പറമ്പ് കണ്ണപുരം പി. പി വീട്ടിൽ പി.പി ജാബിറി(29)നെ പ്രതിയാക്കി എറണാകുളം ടൗൺ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കുണ്ടന്നൂർ - ഐലൻഡ് റോഡിൽ സിഫ്റ്റ് ജംഗ്ഷന് സമീപം മാലിന്യം നിക്ഷേപിച്ചതിന് പള്ളുരുത്തി പാറയ്ക്കപള്ളി വീട്ടിൽ നിഖിൽ (27), പള്ളുരുത്തി ഉപ്പുകുറ്റുംതറ വീട്ടിൽ നിവിൻ (26), തോപ്പുംപടി ഗീതാഞ്ജലി വീട്ടിൽ വിമൽ (26) എന്നിവരെ പ്രതിയാക്കി ഹാർബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കണ്ടക്കടവ് ചർച്ച റോഡിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് കുമ്പളങ്ങി പാരിയത്ത്ശ്ശേരി വീട്ടിൽ മിഷൽ (45) എന്നിവരെ പ്രതിയാക്കി കണ്ണമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പൊതുസ്ഥലത്ത് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് റൂറൽ പോലീസ് പരിധിയിൽ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.