വെള്ളമുണ്ട: ശുചീകരണം മുറപോലെ നടക്കുന്നുവെന്ന് പറയുമ്പോഴും ആദിവാസി കോളനികളിൽ പലതും മാലിന്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു. മലിനമായ അന്തരീക്ഷത്തിൽ ജീവിക്കുന്നവർ പകർച്ചവ്യാധി ഭീഷണിയിലാണ്. കുടിവെള്ളക്ഷാമം നേരിടുന്ന ആദിവാസി കോളനികളിലാണ് പകർച്ചവ്യാധി ഭീഷണി നേരിടുന്നത്.
വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളിലെ നിരവധി കോളനികൾ മലിനമയമാണ്. വൻതോതിൽ രാസ, കീടനാശിനികൾ തളിക്കുന്ന വയലുകളിലെയും തോടുകളിലെയും വെള്ളവും മലിനമാണ്. ഈ നീർച്ചാലിനെ ആശ്രയിച്ചാണ് പല ആദിവാസി കോളനിയിലും കുടുംബങ്ങൾ ജീവിക്കുന്നത്. മുറ്റവും പരിസരവും മലിനമയമായ കോളനികളിൽ മുമ്പ് കോളറയടക്കം റിപ്പോർട്ട് ചെയ്ത സംഭവങ്ങളും പരിസരങ്ങളിൽ ഉണ്ടായിട്ടുണ്ട്.
ഇതോടെ പകർച്ചവ്യാധികളടക്കമുള്ള രോഗങ്ങളും കോളനികളിൽ തിരിച്ചെത്തുകയാണ്. മുമ്പ് മക്കിയാട് പാലേരിയിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ച സംഭവമുണ്ടായിരുന്നു.
വെള്ളമുണ്ടയിലെ പലഭാഗത്തും പകർച്ചരോഗങ്ങൾ കാണപ്പെടുന്നുണ്ട്. മുമ്പ് കോളറ രോഗം സ്ഥിരീകരിച്ചതിനുശേഷം കൃത്യമായ ശുചീകരണവും ബോധവത്കരണവും ഉണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് പഴയപടിയായിട്ടുണ്ടെന്ന് പരാതിയുണ്ട്. മുറുക്കിത്തുപ്പിയ മുറ്റത്തും പരിസരങ്ങളിലും ചെറിയ കുട്ടികളടക്കം കിടന്ന് കളിക്കുന്നതും പതിവുകാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.