പനമരം: ടൗണിലെ രണ്ടു ചായക്കടകളിലെ ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച കേസിലെ പ്രതികളെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കൽ സ്വദേശികളായ പുത്തൻവീട് അബ്ദുൽ കരീം (37), ചാരുവിള വീട്ടിൽ ഷാജി (40) എന്നിവരാണ് പിടിയിലായത്. ഇരുവരും വർഷങ്ങളായി പനമരത്ത് വാടകക്ക് താമസിച്ചു കൂലിപ്പണി എടുത്തുവരുകയായിരുന്നു.
കഴിഞ്ഞമാസം 18നാണ് സംഭവം. പനമരം ടൗണിൽ മെസ് നടത്തുന്ന കോളിയിൽ സലീമിെൻറയും പഴയ നടവയൽ റോഡിലെ കടന്നോളി ഗഫൂറിെൻറയും ചായക്കടയിലായിരുന്നു മോഷണം. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.