തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വീടിനുള്ളിലും കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷണം കഴിക്കൽ, പ്രാർഥന, ടി.വി കാണൽ എന്നിവയെല്ലാം കൂട്ടമായി ചെയ്യാതിരിക്കുകയാണ് നല്ലത്. ഇവ ഒറ്റക്കോ പ്രത്യേകം പ്രത്യേകം മുറിയിലോ ആക്കാവുന്നതാണ്.
അയൽവക്കക്കാരുമായി ബന്ധപ്പെേടണ്ട സാഹചര്യത്തിൽ ഇരട്ട മാസ്ക് ഉപയോഗിക്കണം. അയൽക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങുകയോ ചെയ്യുമ്പോൾ നിർബന്ധമായും സോപ്പിട്ട് കൈ കഴുകണം.
പുറത്തു പോയി വരുന്ന മുതിർന്നവർ കുട്ടികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം. വായുസഞ്ചാരം ഉറപ്പാക്കുന്നതിന് ജനലുകൾ തുറന്നിടണം. കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും രോഗബാധയുെണങ്കിൽ ആദ്യ ഘട്ടത്തിൽ അറിയാൻ സാധിക്കില്ല. അതിനാൽ ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങൾ സോപ്പിട്ട് കഴുകണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.