ആലപ്പുഴ: രാഷ്ട്രീയ കേരളത്തിെൻറ മുത്തശ്ശിയായ കെ.ആർ. ഗൗരിയമ്മയുടെ നൂറാം ജന്മദിനാഘോഷത്തിന് ഞായറാഴ്ച തുടക്കം. ആലപ്പുഴ റെയ്ബാനിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 11ന് ഗൗരിയമ്മ കേക്ക് മുറിച്ച് സന്തോഷം പങ്കിടും. ഗൗരിയമ്മക്ക് പിറന്നാൾ ആശംസകളുമായി മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ശനിയാഴ്ചയും എത്തിയിരുന്നു. വരുന്നവരോടെല്ലാം ഒാർമകൾ പങ്കുെവച്ച് മധുരം നൽകിയാണ് ഗൗരിയമ്മ ആശംസകൾ സ്വീകരിച്ചത്.
രാഷ്ട്രീയ ജീവിതത്തിൽ നാടിനും ജനങ്ങൾക്കും നിസ്തുലമായ സംഭാവനകൾ നൽകിയ നേതാവാണ് ഗൗരിയമ്മയെന്ന് ഭാര്യയുമൊത്ത് എത്തിയ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പറഞ്ഞു. മന്ത്രി മേഴ്സിക്കുട്ടിയമ്മ ചുവന്ന റോസാപ്പൂക്കളുള്ള ബൊെക്ക നൽകി. മന്ത്രി ടി.പി. രാമകൃഷ്ണൻ പുടവ നൽകി. ചാത്തനാെട്ട ഗൗരിയമ്മയുടെ വസതിയിൽ സമ്മാനങ്ങളും മധുരങ്ങളുമായി എത്തുന്നവരുടെ തിരക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.