തിരുവനന്തപുരം: ലിംഗനീതിയെന്ന ആശയം കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുകയാണെന്ന് കേരള വനിത കമീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി. കേരള വനിത കമീഷന് തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളജില്‍ നടത്തിയ സബ്ജില്ല തല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഭരണഘടന രൂപംകൊണ്ട കാലത്ത് ആണ്-പെണ് സമത്വമെന്നതാണ് ലിംഗനീതി കൊണ്ട് ഉദ്ദേശിച്ചിരുന്നതെങ്കില്‍ ഇന്നത് ലൈംഗിക ന്യൂനപക്ഷങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ വിശാലമായ തലത്തിലേക്ക് ചര്‍ച്ച ചെയ്യപ്പെടുകയാണ്.
സ്വവര്‍ഗാനുരാഗികളുടെ വിവാഹം സംബന്ധിച്ച സമീപ കാലത്തെ സുപ്രീംകോടതിയുടെ വിധി ഇത്തരം വിഷയങ്ങളിലെ ഭരണകൂടത്തിന്റെ ഉത്തരവാദിത്തത്തിലേക്ക് വിരല്‍ചൂണ്ടുന്നു. ഭരണഘടനയില്‍ എഴുതിവെച്ചെന്നതുകൊണ്ട് നീതി നടപ്പാകില്ലെന്നും അതിനായി സര്‍ക്കാര്‍ തലത്തില്‍ നയരൂപവത്കരണം നടത്തണമെന്നും വനിത കമീഷന് അധ്യക്ഷ പറഞ്ഞു. വനിത കമീഷന് റിസര്‍ച്ച് ഓഫിസര്‍ എ.ആര്. അര്‍ച്ചന ‘ലിംഗനീതിയും സമൂഹവും’ എന്ന വിഷയം അവതരിപ്പിച്ചു. ആയുര്‍വേദ കോളജ് യൂനിയന്‍ വൈസ് ചെയര്‍പേഴ്സണ്‍ കെ. ദൃശ്യ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജി. ജയ്, ആശുപത്രി സൂപ്രണ്ട് ഡോ. എസ്. സുനില്‍ കുമാര്‍, ആര്.എം.ഒ ഡോ. ഒ.സി. ബിജുമോന്, സ്റ്റാഫ് അഡ്വൈസര്‍ ഡോ. വി.ആര്. രമ്യ, യൂനിയന്‍ വൈസ് ചെയര്‍പേഴ്സണ്‍ സിജില്ദേവ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.