ശംഖുംമുഖം: ജര്മന്യുവതി ലിസയെ കാണാതായ സംഭവം സംസ്ഥാനത്തിെൻറ ടൂറിസം മേഖലക്ക് തിരി ച്ചടിയാകും. ലിസയുടെ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക പൊലീസ്സംഘത്തെ നിയോഗിെച് ചങ്കിലും ദിവസങ്ങള്‍ പിന്നിടുേമ്പാഴും ഒരുവിവരവുമില്ല. ലാത്വിയന്യുവതിക്ക് സംഭ വിച്ച ദുരന്തം നല്കിയ അപമാനം വിട്ടുപോകുന്നതിനുമുമ്പേ മറ്റൊരു വിദേശവനിതയെക്കൂ ടി കാണായത് വിദേശ ടൂറിസ്റ്റുകൾക്കിടയില്‍ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ വ ര്‍ഷം മാര്‍ച്ച് 14നാണ് ലാത്വിയന്‍ യുവതിയെ കാണാതായത്.
ഏപ്രില്‍ 21ന് കോവളം പനത്തുറക്ക് സമീപത്തെ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തുനിന്ന് ഇവരുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കെണ്ടത്തുകയായിരുന്നു. പ്രതികളെന്ന് പൊലീസ് കെണ്ടത്തിയ രണ്ടുപേര്‍ അറസ്റ്റിലായെങ്കിലും കേസിലെ ദുരൂഹതക്ക് ഇനിയും അറുതിവന്നിട്ടില്ല. യുവതിയുടെ ഒന്നാംചരമവാര്‍ഷിക ദിനത്തില്‍ പൊലീസിെൻറ അനാസ്ഥ മൂലമാണ് കേസില്‍ പുരോഗതിയുണ്ടാകാത്തതെന്ന് കാണിച്ച് മരിച്ച യുവതിയുടെ സഹോദരി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് സമാനമായ രീതിയിലാണ് ജർമന്യുവതിയുടെ തിരോധാനവും ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലേക്ക് എത്തിയ മകള്‍ ലിസ വെയ്സിനെ കാണാനിെല്ലന്ന് കാണിച്ച് മാതാവ് കാതറീന് വെയ്സ് ജര്‍മന്‍ പൊലീസിന് പരാതി നല്‍കിയതോടെയാണ് ലിസയുടെ തിരോധാനം പുറത്തറിയുന്നതുതന്നെ.
ജർമനിയില്‍നിന്ന് വര്‍ഷംതോറും കേരളത്തിലേക്ക് നിരവധി ടൂറിസ്റ്റുകളാണ് എത്തുന്നത്. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഇവരുടെ വരവിന് തടസ്സമാകും. ഇന്ത്യയില്‍ ഇറങ്ങുന്ന വിദേശികള്‍ വിസ കാലാവധി കഴിഞ്ഞാല്‍ തിരിച്ച് പോകുന്നുണ്ടോയെന്ന് വ്യക്തമായി അറിയാന്‍ കഴിയാത്തതാണ് പ്രധാന പ്രശ്നം. ലിസ ഇന്ത്യയില്‍ മൂന്ന് മാസത്തെ വിസിറ്റിങ് വിസയിലാണ് മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയത്. ജൂണില്‍തന്നെ ഇവരുടെ വിസ കാലാവധിയും കഴിഞ്ഞു. എന്നാല്‍, ഇവര്‍ക്കൊപ്പം എത്തിെയന്ന് പറയപ്പെടുന്ന യു.കെ പൗരന് മാര്‍ച്ച് 15ന് തന്നെ കൊച്ചിയില്‍നിന്ന് മടങ്ങിപ്പോവുകയും ചെയ്തു. ഇതും ദുരൂഹത വർധിപ്പിക്കുന്നു.
ഇന്ത്യയില്‍ എത്തുന്ന വിദേശികളെ താമസിപ്പിക്കുന്ന ഹോട്ടലുകളും ഹോംസ്റ്റേകളും ഇവരുടെ വിവരങ്ങള്‍ സീേഫാറത്തില് പൂരിപ്പിച്ച് സമീപത്തെ ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ നല്‍കിയിരിക്കണമെന്നാണ് നിയമം. ഇതില്‍ ഇവരുടെ പാസ്പോര്‍ട്ട് നമ്പര്‍, വിസകാലാവധി തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. എന്നാല്‍ ഇത് പലരും ചെയ്യാറില്ല.
വിദേശികളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് മെനക്കെടാറില്ല. വിദേശികള്‍ക്ക് സുരക്ഷയൊരുക്കുന്നതിെൻറ കാര്യത്തിലും പൊലീസിെൻറ ഭാഗത്ത് പലപ്പോഴും വലിയ വീഴ്ചയാണുണ്ടാകുന്നത്.അന്വേഷണസംഘത്തെ പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ജർമനിയിലുള്ള ഇവരുടെ മാതാവിൽനിന്ന് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഇവരുമായി വിഡിയോ കോൺഫൻസ് നടത്താൻ പോലും അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. ലിസക്ക് ഒപ്പമുണ്ടായിരുന്ന യു.കെ പൗരനെ ചോദ്യംചെയ്യാൻ ഇൻറർപോളിെൻറ സഹായം തേടാനുള്ള ശ്രമവും വൈകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.