നായയുടെ കടിയേറ്റു സ്ത്രീ മരിച്ച സംഭവം: ഉടമ അറസ്റ്റിൽ

വൈത്തിരി: വളർത്തു നായ്ക്കളുടെ കടിയേറ്റു അയൽക്കാരിയായ സ്ത്രീ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ നായ്ക്കളുടെ ഉടമയെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. വൈത്തിരി ചാരിറ്റി സ്വദേശി കാരക്കൽ മാണിയുടെ മകൻ കെ.എം ജോസ് ആണ് ഇന്നലെ അറസ്റ്റിലായത്. നരഹത്യക്കാണ്  ജോസിന്റെ പേരിൽ കേസ് രെജിസ്റ്റർ ചെയ്തത്. അശ്രദ്ധമായിഅപകടകരമായ രീതിയിൽ മൃഗങ്ങളെ വീട്ടിൽ വളർത്തിയതിനും ജോസിന്റെ പേരിൽ കേസ് എടുത്തിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെയാണ്  ജോസിന്റെ റോട്ടുവിലാർ വർഗത്തിൽപ്പെട്ട രണ്ടു നായ്ക്കൾ കടിച്ചു കീറി ചാരിറ്റി അംബേദ്‌കർ കോളനിയിൽ താമസക്കാരിയായ രാജമ്മ (58 ) ദാരുണമായി കൊല്ലപ്പെട്ടത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കാപ്പി പറിക്കാൻ പോകുകയായിരുന്നു രാജമ്മ. ദേഹമാസകലം കടിച്ചു കീറിയ നിലയിൽ വൈത്തിരി ഗവ.താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

ചൊവ്വാഴ്ച മെഡിക്കൽ കോളേജിൽ വെച്ച് പോസ്റ്റ്മോർട്ടം ചെയ്ത ശേഷം നിരവധി പേരുടെ സാനിധ്യത്തിൽ വൈത്തിരി പൊതു ശ്‌മശാനത്തിൽ സംസ്കരിച്ചു.സംഭവത്തിന് ശേഷം ജോസ് ഒളിവിലായിരുന്നു. സ്റ്റേഷനിൽ  നേരിട്ട് ഹാജരായ ജോസിനെ സിഐ അബ്ദുൽ ഷെരീഫ് അറസ്റ്റ് രേഖപ്പെടുത്തി. കൽപ്പറ്റ സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് വൈത്തിരി സബ് ജയിലിൽ  റിമാൻഡ് ചെയ്തു. 

Tags:    
News Summary - Giant rottweiler killed woman: Owner arrested - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.