ഓച്ചിറ: ആലപ്പാട് അഴീക്കൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളത്തിൻ്റെ വലയിൽ തിമിംഗലം കുടുങ്ങി. ആലപ്പാട് തെക്ക് പടിഞ്ഞാറ് ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് തിമിംഗലം വലയിൽ അകപ്പട്ടത്. തിങ്കളാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം.
അഴീക്കലിൽ നിന്ന് പോയ ഓംകാരം വള്ളത്തിൻ്റെ വലയിലാണ് തിമിംഗലം അകപ്പെട്ടത്. തിമിംഗലം കുടുങ്ങിയതോടെ മത്സ്യത്തൊഴിലാളികൾ പരിഭ്രാന്തിയിലായി. തിമിംഗലം വള്ളം മറിക്കുമോയെന്നായിരുന്നു ഭയം. തുടർന്ന് വല മുറിച്ച് തിമിംഗലത്തിന് രക്ഷപ്പെടാൻ അവസരമൊരുക്കുകയായിരുന്നു.
വള്ളത്തിൽ 40 തൊഴിലാളികൾ ഉണ്ടായിരുന്നു. തിമിംഗലം രക്ഷപ്പെട്ടതിനാലാണ് വലിയ ദുരന്തം ഒഴിവായതെന്ന് ഇവർ പറഞ്ഞു. വല നഷ്ടപ്പെട്ടതിൽ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.