അഡ്വ. തമന്ന സുൽത്താന, സുഹാന

ജി.ഐ.ഒ കേരള: അഡ്വ. തമന്ന സുൽത്താന പ്രസിഡണ്ട്, സുഹാന ജനറൽ സെക്രട്ടറി

കോഴിക്കോട്: ഗേൾസ് ഇസ്‍ലാമിക് ഓർഗനൈസേഷൻ കേരളയുടെ 2023-2024 കാലയളവിലേക്കുള്ള പുതിയ നേതൃത്വം നിലവിൽവന്നു. പ്രസിഡന്റായി അഡ്വ. തമന്ന സുൽത്താനയെയും ജനറൽ സെക്രട്ടറിയായി സുഹാന അബ്ദുല്ലത്തീഫിനെയും തെരഞ്ഞെടുത്തു.

ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ആഷിക ഷെറിൻ, നഫീസ തനൂജ (വൈസ് പ്രസിഡന്റുമാർ), കെ. ഷിഫാന, ലുലു മർജാൻ, ഒ.വി. ഷഫ്ന, ആയിഷ ഗഫൂർ (സെക്രട്ടറിമാർ), ആനിസ മുഹ്‌യിദ്ദീൻ, ജല്‍വ മെഹർ, ഹിറ പുത്തലത്ത്, ഹുസ്ന നസ്രിൻ, ഫാത്തിമ നൗറിൻ, ഹവ്വ റാഖിയ, ആമിന യൂസഫ്, എം. മുബശ്ശിറ, അസ്‌ന കെ. അമീൻ, നൗർ ഹമീദ്, അഫ്ര ശിഹാബ്, നിശാത്ത് തുടങ്ങിയവരാണ് സംസ്ഥാന സമിതി അംഗങ്ങൾ.

നാഷനൽ ഫെഡറേഷൻ ഓഫ് ജി.ഐ.ഒ ജനറൽ സെക്രട്ടറി സമർ അലി, കമ്മിറ്റി അംഗങ്ങളായ നസ്രിൻ പി. നസീർ, മറിയം സക്കരിയ എന്നിവർ എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.

Tags:    
News Summary - GIO Kerala: Adv. Thamanna Sulthana President and Suhana abdullatheef General Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.