ചെങ്കളയിൽ മരിച്ച കുഞ്ഞിന് നിപയല്ലെന്ന് സ്ഥിരീകരിച്ചുകാസര്കോട്: ചെങ്കള പഞ്ചായത്തിലെ പിലാങ്കട്ട എടപ്പാറയില്‍ പനി ബാധിച്ച് മരിച്ച കുഞ്ഞിന് നിപ അല്ലെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ട്രുനാറ്റ് പരിശോധനയിലും പൂണെയിലെ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലുമാണ് ഫലം നെഗറ്റീവായത്. ആശങ്ക വേണ്ടെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
അഞ്ച് വയസുകാരിക്ക് കഴിഞ്ഞ ദിവസമാണ് പനി ബാധിച്ചത്. നില വഷളായതിനെ തുടർന്ന് ബുധനാഴ്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു മരണം. തലച്ചോറില്‍ ബാധിച്ച പനിയാണ് മരണ കാരണം.
പനി ബാധിച്ച കുട്ടി പെട്ടെന്ന് മരിച്ചതിനാലാണ് നിപ പരിശോധന നടത്തിയത്. കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. മരണത്തെ തുടർന്ന് ചെങ്കള പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.