തൃശൂർ: അഞ്ചുവര്‍ഷത്തേക്ക് ബി.ജെ.പിക്ക് കേരളത്തിലും തൃശൂരിലും അവസരം നൽകാൻ അഭ്യർഥിച്ച് നടനും മുൻ എം.പിയുമായ സുരേഷ്ഗോപി. തൃശൂരിൽ ‘എസ്.ജി കോഫീ ടൈം’ പേരിൽ സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടിയിലായിരുന്നു അഭ്യർഥന.
ഓട്ടോറിക്ഷ ഡ്രൈവർമാർക്കൊപ്പമായിരുന്നു പരിപാടി. രാഷ്ട്രീയം പറയുന്നില്ലെന്നും എന്നാൽ, പലരും കുത്തിക്കുത്തി ചോദിക്കുന്നത് കൊണ്ട് താൻ പറയാൻ നിർബന്ധിതനായതാണെന്നും സുരേഷ്ഗോപി പറഞ്ഞു.
കേന്ദ്രത്തില്‍ അധികാരമുള്ളപ്പോള്‍തന്നെ കേരളത്തിലും അധികാരം ലഭിക്കണം. മാറ്റം കാണിച്ചുതരാം. ജനങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കിൽ അടിച്ച് പുറത്താക്കിക്കൊള്ളൂവെന്നും സുരേഷ്ഗോപി പറഞ്ഞു.
തിരുവനന്തപുരം: കടക്കെണിയിൽപെട്ട കർഷകന്‍റെ ആത്മഹത്യക്കുപിന്നാലെ ലൈഫ് പദ്ധതിയിൽ വീടിനുള്ള പണം സർക്കാർ നൽകാത്തതിനാൽ ഓമല്ലൂരിൽ ഒരാൾ ജീവനൊടുക്കിയത് പിണറായി ഭരണത്തിൽ കർഷകർക്കും പാവങ്ങൾക്കും രക്ഷയില്ലെന്ന് തെളിയിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
വീടില്ലാത്തവർക്കെല്ലാം വീട് കൊടുക്കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വീടിനുവേണ്ടി ഏഴുലക്ഷം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. കേരളീയം, ഹെലികോപ്ടർ, വിദേശയാത്ര എന്നൊക്കെ പറഞ്ഞ് കോടികൾ ധൂർത്തടിക്കുന്ന സർക്കാർ പാവപ്പെട്ടവർക്ക് അർഹമായ അവകാശങ്ങൾ നിഷേധിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.