തിരുവനന്തപുരം: കാട്ടാക്കടയിൽ കുറിപ്പെഴുതി വെച്ചശേഷം എട്ടാം ക്ലാസ് വിദ്യാർഥി വീടുവിട്ടിറങ്ങി. കാട്ടാക്കട ആനക്കോട് അനിശ്രീയിൽ (കൊട്ടാരം വീട്ടിൽ) അനിൽകുമാറിന്റെ മകൻ ഗോവിന്ദനെയാണ് (13) കാണാതായത്. കള്ളിക്കാട് ചിന്തലയ സ്കൂൾ വിദ്യാർഥിയാണ്.
'എന്റെ കളർ സെറ്റ് എട്ട് എയിൽ പഠിക്കുന്ന ആദിത്യന് കൊടുക്കണം, ഞാൻ പോകുന്നു'- എന്ന് കുറിപ്പെഴുതി വെച്ച ശേഷമായിരുന്നു കുട്ടി വീടുവിട്ടത്. പുലർച്ചെ 5.30ന് കുട്ടി കുടചൂടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പട്ടകുളം പ്രദേശത്തെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. കുട്ടിയെ പിന്നീട് കെ.എസ്.ആർ.ടി.സി ബസിൽ കണ്ടെത്തി. നെയ്യാർ ഡാമിൽ പോയി മടങ്ങിവരുകയായിരുന്നു കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.