കണ്ണൂര്‍: ജനങ്ങളെ സാരമായി ബാധിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം കൊണ്ട് ജീവിതം വഴിമുട്ടിയ സാഹചര്യത്തില്‍ വിലക്കയറ്റം തടയാന്‍ തയാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തക്കാളിപ്പെട്ടിക്ക് ഗോദ്റേജ് പൂട്ടിട്ട് വ്യത്യസ്ത സമരമുറയുമായി രംഗത്തെത്തി.
നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറികളുടെയും ഭീമമായ വിലവര്ധനയുണ്ടാകുന്ന സാഹചര്യത്തിൽ കേന്ദ്ര-കേരള സര്‍ക്കാറുകൾക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പ്രതീകാത്മക സമരവും സംഘടിച്ചത്.
തക്കാളിപ്പെട്ടിക്കും ഗോദ്റേജിെൻറ പൂട്ടിടേണ്ടിവന്നതാണ് പിണറായി വിജയെൻറ ഭരണനേട്ടമെന്ന് സമരം ഉദ്ഘാടനം ചെയ്ത് സംസ്ഥാന വൈസ് പ്രസിഡൻറ് റിജില്‍ മാക്കുറ്റി പറഞ്ഞു. ജില്ല പ്രസിഡൻറ് സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കെ. കമല്‍ജിത്ത്, വിനേഷ് ചുള്ളിയാന്‍, സന്ദീപ് പാണപ്പുഴ, റോബര്‍ട്ട് വെള്ളാംവെള്ളി, റിജിന്‍രാജ്, ജില്ല ഭാരവാഹികളായ വി. രാഹുല്‍, അനൂപ് തന്നട, സജേഷ് അഞ്ചരക്കണ്ടി, ശ്രീജേഷ് കൊയിലേരിയന്‍, പി. ഇംറാന്‍, എം.കെ. വരുണ്‍, നികേത് നാറാത്ത്, മുഹ്സിന് കീഴ്ത്തള്ളി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.