കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1.17 കോടി രൂപയുടെ സ്വർണവും വിദേശ കറൻസിയും പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് 98 ലക്ഷത്തിെൻറ സ്വർണവും 19 ലക്ഷത്തിന് തുല്യമായ വിദേശ കറൻസിയും പരിശോധനയിൽ പിടിച്ചത്. മൂന്ന് യാത്രക്കാരിൽനിന്നായാണ് 2.12 കിലോഗ്രാം സ്വർണം ലഭിച്ചത്. റിയാദിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ കോഴിക്കോട് സ്വദേശിയിൽനിന്ന് 24 ലക്ഷത്തിെൻറ 736 ഗ്രാം സ്വർണമിശ്രിതമാണ് പിടിച്ചത്.
ദുബൈയിൽനിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ വനിത യാത്രക്കാരിയിൽനിന്ന് 589 ഗ്രാം സ്വർണവും പിടികൂടി. ഇതിൽ 302 ഗ്രാം ആഭരണങ്ങളായി ധരിച്ചും 287 ഗ്രാം സ്വർണമിശ്രിതം ബാഗേജിനകത്ത് ബോക്സുകൾക്ക് അകത്തും കുബൂസിനൊപ്പവുമായിരുന്നു ഒളിപ്പിച്ചത്. ഇവരിൽനിന്ന് 27 ലക്ഷത്തിെൻറ സ്വർണമാണ് ലഭിച്ചത്. ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിെലത്തിയ മലപ്പുറം സ്വദേശിയിൽനിന്ന് 47 ലക്ഷത്തിെൻറ സ്വർണമാണ് പിടിച്ചത്. ദുബൈയിലേക്ക് പോകാനെത്തിയ മലപ്പുറം സ്വദേശിയിൽനിന്നാണ് 19 ലക്ഷത്തിന് തുല്യമായ വിദേശ കറൻസി പിടിച്ചത്.
സൂപ്രണ്ടുമാരായ കെ.പി. മനോജ്, രഞ്ജി വില്യം, സി.പി. സബീഷ്, ഗഗൻദീപ് രാജ്, വി.ജെ. പൗലോസ്, എൻ. വേലൂരി നായിക്, പ്രണോയ് കുമാർ, ശിവാനി, പ്രേം പ്രകാശ് മീണ, ഇൻസ്പെക്ടർമാരായ പ്രമോദ് കുമാർ, ടി.എസ്. അഭിലാഷ്, സഞ്ജീവ് കുമാർ, കെ.കെ. പ്രിയ, സുമിത് നെഹ്റ, മിനി മോൾ, െഹഡ് ഹവിൽദാർമാരായ രവീന്ദ്രൻ, ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.