ചാലക്കുടി: നാല് വർഷം മുമ്പ് നഷ്ടപ്പെട്ട മൂന്ന് പവെൻറ സ്വർണമാല തിരികെ ലഭിച്ചതി െൻറ സന്തോഷത്തിലാണ് ചെറുവാളൂർ ശ്രീവിലാസത്തിൽ അജിത്കുമാറിെൻറ കുടുംബം. കൊരട്ടിയിൽ വൈ ജങ്ഷനിലെ മാർട്ടിെൻറ സർവിസ് സെൻററിലെ ജീവനക്കാരൻ അനിൽകുമാറിെൻറ സത്യസന്ധതയാണ് അതിന് നിമിത്തമായത്.
സർവിസ് സെൻററിൽ വിറ്റ ഉപയോഗശൂന്യമായ വാഷിങ് മെഷീൻ പൊളിച്ചപ്പോഴാണ് മാല ലഭിച്ചത്. സ്ഥാപനത്തിലെ ടെക്നീഷ്യൻ അനിൽകുമാർ വാഷിങ് മെഷീൻ പൊളിക്കുമ്പോൾ സ്വർണമാല കണ്ടെത്തുകയായിരുന്നു. ആദ്യം അമ്പരെന്നങ്കിലും സ്വർണത്തിളക്കത്തിൽ ഇവരുടെ കണ്ണ് മഞ്ഞളിച്ചില്ല. യഥാർഥ അവകാശിയെ ഏൽപിക്കുകയായിരുന്നു. നാല് വർഷം മുമ്പ് നഷ്ടപ്പെട്ട മാലക്കായി ഏറെ തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.