കരിപ്പൂർ: കഴിഞ്ഞദിവസം വിദേശത്ത് നിന്നെത്തിച്ച സ്വർണം കടത്തുകാർക്ക് കൈമാറിയത് വിമാനത്താവളത്തിന് പുറത്ത് നിന്നാണെന്ന് നിഗമനം. ടെർമിനലിന് പുറത്ത് നിന്ന് കൈമാറുന്നതിനിടെ പിടികൂടാനായിരുന്നു ഡി.ആർ.െഎ സംഘം പദ്ധതി തയാറാക്കിയിരുന്നത്. സ്വർണം കടത്താൻ സാധ്യതയുള്ളതായി നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ കസ്റ്റഡിയിലായ നിസാർ, രക്ഷപ്പെട്ട ഫസലുറഹ്മാൻ എന്നിവരുൾപ്പെടെ നിരീക്ഷണത്തിലായിരുന്നു.
എന്നാൽ, അന്വേഷണസംഘത്തിെൻറ കണക്കുകൂട്ടൽ തെറ്റിച്ച് വിമാനത്താവളത്തിനുള്ളിൽ നിന്ന് ലഭിച്ച സ്വർണവുമായി ശുചീകരണ വിഭാഗത്തിലെ ക്ലീനിങ് സൂപ്പർവൈസർമാർ പുറത്തുപോകുകയായിരുന്നു. ഇവരുടെ കാറിൽ എയർപോർട്ട് റോഡിൽ സഞ്ചരിക്കുന്നതിനിടെയിലാണ് മറ്റൊരു കാറിെലത്തിയ സംഘത്തിന് സ്വർണം കൈമാറിയത്. ഇതോടെയാണ് പിന്തുടർന്ന് പിടികൂടാൻ ഡി.ആർ.െഎ ശ്രമിച്ചത്.
സ്വർണക്കടത്തിന് കോവിഡ് കാലത്ത് കരിപ്പൂരിൽ ഏർപ്പെടുത്തിയ ഇളവുകൾ ദുരുപയോഗം ചെയ്തതായും അന്വേഷണ സംഘം. വിമാനത്താവളത്തിലെത്തുന്നവർക്ക് ഇപ്പോൾ ബോധവത്കരണ ക്ലാസടക്കം നൽകുന്നുണ്ട്. ഇതിനായി കോവിഡ് ഹാൾ ക്രമീകരിച്ചിട്ടുണ്ട്.
പിന്നീടാണ് എമിഗ്രേഷൻ, കസ്റ്റംസ് പരിശോധന. നേരത്തെ, താൽക്കാലിക ജീവനക്കാർക്ക് അടക്കം ദേഹപരിശോധനയുണ്ടായിരുന്നു. എന്നാൽ, ആരോഗ്യസുരക്ഷ പരിഗണിച്ച് ഇത് താൽക്കാലികമായി നിർത്തിയിരുന്നു. ഡോർ ഫ്രെയിം െമറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധന മാത്രമാണുള്ളത്. മിശ്രിത രൂപത്തിലാക്കി സ്വർണം കടത്തിയാൽ മെറ്റൽ ഡിറ്റക്ടറിൽ കണ്ടെത്താൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെ ഒരു ക്ലീനിങ് സൂപ്പർവൈസർ കൂടി ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസിെൻറ (ഡി.ആർ.െഎ) കസ്റ്റഡിയിൽ.
മൂന്ന് സൂപ്പർവൈസർമാരെ ഞായറാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.