മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ടുപേരില്‍നിന്നായി 1.5 കിലോ സ്വര്‍ണം പിടികൂടി. 70 ലക്ഷം രൂപ വരുമിതിന്. മാനന്തവാടി പാണവള്ളി സ്വദേശി ഷൗക്കത്തലി, മലപ്പുറം സ്വദേശി മുഹമ്മദ് ഷാക്കി എന്നിവരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ദുൈബയില്‍ നിന്നെത്തിയതാണ് ഇവര്‍. ഇരുവരില്‍നിന്നുമായി ഒന്നേമുക്കാല്‍ കിലോയോളം സ്വര്‍ണമിശ്രിതമാണ് കസ്റ്റംസ് കണ്ടെത്തിയത്. ഇരുവരും മലദ്വാരത്തില്‍ സ്വര്‍ണമിശ്രിത കാപ്സ്യൂളുകള്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. മിശ്രിതത്തില്‍നിന്ന് 572 ഗ്രാം, 945 ഗ്രാം എന്നിങ്ങനെ മൊത്തം 1517 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്.
കസ്റ്റംസ് അസി. കമീഷണര്‍മാരായ ഇ. വികാസ്, വി. നായിക്, സൂപ്രണ്ടുമാരായ കെ. സുകുമാരന്‍, സി.വി. മാധവന്, ഇന്‍സ്പെക്ടര്‍മാരായ എന്‍. അശോക് കുമാര്‍, കെ.വി. രാജു, ബി. യദുകൃഷ്ണ, സോണിത്കുമാര് എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.
കഴിഞ്ഞദിവസം കസ്റ്റംസ് അസി. കമീഷണര്‍ മധുസൂദന ഭട്ടിെൻറ നേതൃത്വത്തില്‍ 32 ലക്ഷം രൂപ വിലവരുന്ന 689 ഗ്രാം സ്വര്‍ണവുമായി കൂത്തുപറമ്പ് മുതിയങ്ങ സ്വദേശി ടി. നൗഷാദിനേയും പിടികൂടിയിരുന്നു.
749 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതം കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെയാണ് നൗഷാദ് പിടിയിലായത്.
ജനുവരിയില്‍ 6700 ഗ്രാം, ഫെബ്രുവരിയില്‍ 3100 ഗ്രാം, മാര്‍ച്ചില്‍ ഇതുവരെ 5420 ഗ്രാം എന്നിങ്ങനെ ഈ വര്‍ഷം മാത്രം കണ്ണൂരില്‍നിന്ന് 15.22 കിലോ സ്വര്‍ണം പിടികൂടിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.