കാസർകോട്: സംസ്ഥാന സ്കൂൾ ഗെയിംസിൽ തൈക്വാൻഡോയിൽ സ്വർണമെഡൽ നേടി വിദ്യാർഥിനി അഭിമാനമായി. എടനീർ സ്വാമിജീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി എൻ. ഗന്യയാണ് ഈ നേട്ടത്തിന് അർഹയായത്. 17 വയസ്സിന് താഴെ പെൺകുട്ടികളുടെ 50-65 കി.ഗ്രാം വിഭാഗത്തിലാണ് ഗന്യ മികവുകാട്ടിയത്.
തൈക്വാൻഡോയിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ കാസർകോടിന് ഓവറോൾ കിരീടം നേടുന്നതിലും ഗന്യ പങ്കുവഹിച്ചു. ഈ വിജയത്തോടെ മധ്യപദേശിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസിലേക്കും ഗന്യ യോഗ്യതനേടി. കാസർകോട് യോദ്ധ തൈക്വാൻഡോ അക്കാദമിയിലെ ജയൻ പൊയിനാച്ചിയുടെ കീഴിലാണ് പരിശീലനം. സ്വകാര്യ സ്ഥാപനത്തിൽ മാനേജറായ കറന്തക്കാട്ടെ ബി. നവീൻ കുമാർ-കാസർകോട് കിംസ് ആശുപത്രി ഫ്രന്റ് ഓഫിസ് മാനേജർ രാജേശ്വരി ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.