കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽനിന്നായി എയർ കസ്റ്റംസ് ഇന്‍റലിജൻസ് 1.62 കോടി രൂപയുടെ സ്വർണം പിടികൂടി. ജിദ്ദയിൽനിന്നുള്ള സ്പൈസ്ജെറ്റ് വിമാനത്തിലെത്തിയ പാലക്കാട് സ്വദേശി മുഹമ്മദ് കൊട്ടേക്കാട്ടിൽ, ഷാർജയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ തിരുവനന്തപുരം ഇടഞ്ചൽ സ്വദേശി സുനിഷ, ദുബൈയിൽനിന്നുള്ള ഇൻഡിഗോയിലെത്തിയ മലപ്പുറം കൊളത്തൂർ സ്വദേശി മുഹമ്മദ് യാസിർ എന്നിവരിൽനിന്നാണ് 3132 ഗ്രാം സ്വർണം പിടിച്ചത്.
മുഹമ്മദ് ബാഗേജിനകത്ത് ഇലക്ട്രിക് കെറ്റിലിന്‍റെ അടിയിലായിരുന്നു സ്വർണം ഒളിപ്പിച്ചത്. സംശയത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് 25.66 ലക്ഷം രൂപ വിലവരുന്ന 494 ഗ്രാം സ്വർണം കണ്ടെടുത്തത്. സുനിഷയിൽനിന്ന് 24 കാരറ്റിന്‍റെ സ്വർണാഭരണങ്ങളാണ് പിടികൂടിയത്.
831 ഗ്രാം വരുന്ന മാല, വളകൾ എന്നിവയാണ് കണ്ടെത്തിയത്. ഇവക്ക് 43.17 ലക്ഷം രൂപ വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു. യാസിറിൽനിന്ന് 2093 ഗ്രാം സ്വർണമിശ്രിതമാണ് പിടിച്ചത്. മിശ്രിതരൂപത്തിലാക്കിയ സ്വർണം ധരിച്ചിരുന്ന അടിവസ്ത്രത്തിലും ഷൂസിനകത്തുമായിരുന്നു ഒളിപ്പിച്ചത്. ഇതിൽനിന്ന് 93.8 ലക്ഷം രൂപ വിലവരുന്ന 1807.26 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.