കരിപ്പൂരിൽ മാസ്​ക്കിനുള്ളിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ മാസ്​ക്കിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കർണാടക ഭട്ക്കൽ സ്വദേശി അമ്മാറിൽ നിന്നാണ് രണ്ടുലക്ഷം രൂപ വിലവരുന്ന സ്വർണം എയർ കസ്​റ്റംസ്​ ഇൻറലിജൻസ് പിടികൂടിയത്. 40 ഗ്രാം സ്വർണമാണ് അടപ്പുള്ള എൻ 95​ മാസ്ക്കിൽ ഒളിപ്പിച്ചത്. 20 ഗ്രാം വീതമുള്ള രണ്ടു സ്വർണ കട്ടികളാണ്​ കണ്ടെത്തിയത്​. യു.എ.ഇയിൽനിന്ന്​ എത്തിയ ഇയാൾ കസ്​റ്റംസ് പരിശോധനയിലാണ് കുടുങ്ങിയത്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.