കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളത്തിൽ കോടികളുടെ സ്വർണക്കടത്ത് പിടികൂടിയ സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ പരോക്ഷ വിമർശനവുമായി മുൻ വിജിലൻസ് ഡയറക്ടർ ഡോ. ജേക്കബ് തോമസ്. ‘മുഖ്യ വികസന മാർഗം’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ജേക്കബ് തോമസ് സർക്കാറിനെ വിമർശിച്ചത്.
‘സ്വർണം പ്രവാസി നാട്ടിൽ നിന്നു വരണം. പ്രവാസികൾ വരണം എന്ന് നിർബന്ധമില്ല ! സവർണത്തിളക്കത്തോടെ നാം മുന്നോട്ട് ! ’ -എന്നായിരുന്നു ഒരു ഡയറിയുടെ പേജിൽ എഴുതിയ കുറിപ്പ്.
കഴിഞ്ഞ ദിവസമാണ് യു.എ.ഇ കോൺസുലേറ്റിേലക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ കടത്താൻ ശ്രമിച്ച 15 കോടി രൂപയുടെ സ്വർണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥൻ സരിത്ത് കസ്റ്റംസിെൻറ പിടിയിലായിരുന്നു.
കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥയും ഐ.ടി വകുപ്പിന് കീഴിെല കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചറിൽ ഓപറേഷൻസ് മാനേജറുമായ സ്വപ്ന സുരേഷാണ് സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകയെന്നാണ് സരിത്തിെൻറ മൊഴി. സ്വപ്ന സുരേഷ് ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.