മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വ്യാഴാഴ്ച പുലര്‍ച്ച ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശികളായ നാലുപേരില്‍ നിന്നാണ് 36.61 ലക്ഷംരൂപ വിലയുള്ള 725 ഗ്രാം സ്വര്‍ണം പിടികൂടിയത്. ചെങ്കള സ്വദേശി സിദ്ദീഖ്, കാഞ്ഞങ്ങാെട്ട ഇര്‍ഷാദ്, ചട്ടഞ്ചാലിലെ മുഹമ്മദ് അബ്ദുൽ ഖാദര്‍, പെരിയയിലെ അബ്ദുല്ല മുഹമ്മദ് റിയാസ് എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളില്‍ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച് പിടികൂടിയത് 1.86 കോടി രൂപയുടെ സ്വര്‍ണമാണ്.
അസി. കമീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, പി.സി. ചാക്കോ, നന്ദകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ദിലീപ് കൗശല്‍, മനോജ് യാദവ്, ജോയ് സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് സ്വർണം പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ച ഏഴ് കേസുകളിലായി 1.24 കോടി രൂപ മൂല്യമുള്ള 2.51കിലോ സ്വര്‍ണവും തിങ്കളാഴ്ച രാത്രി 25.58 ലക്ഷം രൂപ മൂല്യമുള്ള 600 ഗ്രാം സ്വര്‍ണവും പിടികൂടിയിരുന്നു. ലോക്ഡൗൺ കാലത്ത് ഇതുവരെ 13 തവണ ഇവിടെ നിന്നും സ്വർണക്കടത്ത് പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.