കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്​ വീണ്ടും സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്​ വീണ്ടും സ്വർണം പിടികൂടിമലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്​ ഇന്നും സ്വർണം പിടികൂടി. സ്വർണത്തിന്​ 30 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ്​ പിടിച്ചെടുത്തത്​. റാസൽഖൈമയിൽനിന്ന്​ സ്​പൈസ്​ ജെറ്റ്​ ചാർ​ട്ടേഡ്​ വിമാനത്തിൽ കരിപ്പൂരിലെത്തിയ കണ്ണൂർ സ്വദേശി ജിതിനിൽ നിന്നാണ്​ അടിവസ്​ത്രത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്​. 736 ​ഗ്രാം സ്വർണമാണ്​ പിടികൂടിയത്​.

കഴിഞ്ഞദിവസവും കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്​ സ്വർണം പിടികൂടിയിരുന്നു. കോവിഡ്​ പശ്ചാത്തലത്തിൽ നാട്ടിലേക്ക്​ പറക്കുന്ന പ്ര​േ​ത്യക വിമാനത്തിൽ പോലും സ്വർണം കടത്തുന്നതിനെ തുടർന്ന്​ പരിശോധന കർശമാക്കാൻ തീരുമാനിച്ചു.

യുഎഇയിൽ നിന്നുള്ള രണ്ട് വിമാനങ്ങളിൽ എത്തിയ നാല് പേരെയാണ് ഇന്നലെ കരിപ്പൂരില്‍ പിടികൂടിയത്. സ്വര്‍ണത്തിന് 81 ലക്ഷം രൂപ വില വരും. ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യയിലെ യാത്രക്കാരൻ ജിത്തുവിനെ 1153 ഗ്രാം സ്വർണവുമായാണ് പിടികൂടിയത്. മിശ്രിത രൂപത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണം.

ദുബൈയിൽ നിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിൽ എത്തിയ മൂന്ന് യാത്രക്കാരും സ്വർണവുമായി പിടിയിലായി. മൂന്ന് പേരിൽ നിന്നായി മിശ്രിത രൂപത്തിലാക്കിയ ഒന്നേകാൽ കിലോ സ്വർണം പിടിച്ചെടുത്തു. ഇവരെല്ലാം ഒരു സംഘത്തിലുള്ളവ​രാണോ എന്ന അന്വേഷണവും നടക്കുന്നുണ്ട്​. 

Tags:    
News Summary - Gold Smuggling in Karipur Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.