ന്യൂഡൽഹി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എം.പി ശശി തരൂരിന്‍റെ മുൻ പേഴ്സണൽ അസിസ്റ്റന്‍റ് (പി.എ) അറസ്റ്റിൽ. 800 ഗ്രാം സ്വർണവുമായാണ് പേഴ്സണൽ അസിസ്റ്റന്‍റ് ശിവകുമാർ പ്രസാദും കൂട്ടാളിയും പിടിയിലായത്.
ഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പിടികൂടിയ സ്വർണത്തിന് 55 ലക്ഷം രൂപ വില കണക്കാക്കുന്നതായാണ് റിപ്പോർട്ട്.
വിദേശത്ത് നിന്നെത്തിയ യാത്രക്കാരിൽ നിന്ന് സ്വർണം സ്വീകരിക്കുന്നതിനിടെയാണ് ശിവകുമാർ പിടിയിലാകുന്നത്. സ്വർണം സംബന്ധിച്ച് മതിയായ വിശദീകരണം നൽകാൻ ശിവകുമാറിന് സാധിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.