കോഴിക്കോട്: രാമനാട്ടുകര വാഹനാപകടത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇന്ന് അറസ്റ്റിലായ കൊടുവള്ളി വാവാട് വേരലാട്ടുപറമ്പത്ത് വീട്ടിൽ തെക്കേ കണ്ണിപ്പൊയിൽ സുഫിയാൻ (33) മുമ്പും സ്വർണക്കടത്ത് കേസിൽ പിടിയിലായിരുന്നു. ഏെറക്കാലമായി സ്വർണക്കടത്ത് മേഖലയിൽ പ്രവർത്തിക്കുന്ന ഇയാൾക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസിെൻറ (ഡി.ആർ.ഐ) കോഴിക്കോട്, ബംഗളൂരു യൂനിറ്റുകൾ കൊഫേപോസയും ചുമത്തിയിരുന്നു. പരപ്പന അഗ്രഹാര ജയിലിലും തിരുവനന്തപുരം ജയിലിലും കിടന്നിട്ടുമുണ്ട്.
രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതിയായ ഇയാൾ ബുധനാഴ്ച െപാലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. സുഫിയാെൻറ സഹോദരൻ ഫിജാസ് (21) ശനിയാഴ്ച അറസ്റ്റിലായിരുന്നു.
കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ ഡിവൈ.എസ്.പി കെ. അഷ്റഫിന് മുന്നിലാണ് ഇയാൾ കീഴടങ്ങിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി, ചെര്‍പ്പുളശ്ശേരി സംഘത്തിനിടയിൽ പ്രവർത്തിച്ചത് സുഫിയാനാണെന്ന് പൊലീസ് പറഞ്ഞു. ചെര്‍പ്പുളശ്ശേരി സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത് ദുബൈയില്‍ നിന്നായിരുന്നു. ഇവരോട് സുഫിയാെൻറ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് പറഞ്ഞിരുന്നത്.
രാമനാട്ടുകരയില്‍ അപകടം നടന്ന ദിവസം അര്‍ജുന്‍ ആയങ്കിയെ പിന്തുടര്‍ന്ന ചെര്‍പ്പുളശ്ശേരി സംഘത്തെയാണ് സുഫിയാന്‍ ഏകോപിപ്പിച്ചത്. ഇതിനായി വാട്സ്ആപ് ഗ്രൂപ് അടക്കം തയാറാക്കിയിരുന്നു. അപകടത്തില്‍ പെട്ട വാഹനത്തിെൻറ തൊട്ടു മുന്നിലുണ്ടായിരുന്ന കറുത്ത വാഹനത്തില്‍ സുഫിയാനാണെന്ന് നേരത്തേ അറസ്റ്റിലായവരും മൊഴി നല്‍കിയിരുന്നു. തിരുവനന്തപുരം, ബംഗളൂരു വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയതിന് സുഫിയാനെ നേരത്തേ കോഫെപോസ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ഇയാളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.