കൊണ്ടോട്ടി: ശരീരത്തിനകത്ത് സ്വര്‍ണം ഒളിപ്പിച്ച് കടത്തുന്നെന്ന സംശയത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായ യുവാവ് കസ്റ്റംസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു.
ചേലേമ്പ്ര പുല്ലിപ്പറമ്പ് കാരാട്ടിപാറക്കല് മുഹമ്മദ് ഫഹദാണ് (32) രക്ഷപ്പെട്ടത്. കൊണ്ടോട്ടിയിലെ സ്വകാര്യാശുപത്രിയില്‍ പരിശോധനക്കെത്തിച്ചപ്പോള്‍ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചു കടന്നുകളയുകയായിരുന്നു. കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. 25ന് രാത്രി ഏഴരക്ക് കരിപ്പൂരില്‍ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തിലാണ് യുവാവ് വന്നത്. ശരീരത്തിനകത്താക്കി സ്വര്‍ണം കടത്തുന്നതായി സംശയിച്ച് കസ്റ്റംസ് തടഞ്ഞുവെച്ചു.
സംശയം തോന്നിയ മറ്റ് നാലു പേരെയും ഇത്തരത്തില്‍ തടഞ്ഞിരുന്നു. അഞ്ചു പേരെയും രാത്രി പത്തോടെ എക്സ്റേ പരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുഹമ്മദ് ഫഹദ് രക്ഷപ്പെടുകയായിരുന്നു. മറ്റുള്ളവരിൽ എക്സ്റേ പരിശോധന നടത്തിയെങ്കിലും സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.