സ്വർണക്കടത്ത്​: കസ്റ്റംസിനെ വെട്ടിക്കാൻ നടത്തിയത്​ ആസൂത്രിത നീക്കം

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന്​ പിന്നിൽ സംഘം പയറ്റിയത്​ വലിയ തന്ത്രങ്ങളെന്ന്​ ഇൻറലിജൻസ്​ റിപ്പോർട്ട്​​. കസ്റ്റംസിനെ വെട്ടിക്കാൻ സ്വർണ്ണക്കടത്തുകാർ നടത്തിയത്​ ആസൂത്രിത നീക്കങ്ങളാണെന്ന്​ കോടതിയിൽ സമർപ്പിച്ച ഇൻറലിജൻസ്​ റിപ്പോർട്ടിൽ വ്യക്​തമാക്കുന്നു.

ദുബൈയിൽ നിന്നാണ്​​ സ്വർണക്കടത്ത്​ സംഘം നീക്കങ്ങൾ നടത്തുന്നത്​. ഒരേ അളവിൽ രണ്ടായി സ്വർണ്ണം വാങ്ങുകയാണ്​ ചെയ്യുക​. ഒരു ഭാഗം മാത്രം ദുബൈ കസ്റ്റംസിൽ ഹാജരാക്കിയതിന്​ ശേഷം അതേ അളവിലുള്ള സ്വർണം ഹാൻറ്​ബാഗിൽ ഒളിപ്പിച്ച്​ കടത്തുന്നതാണ്​ രീതി.

ദുബൈയിൽ നിന്നും സ്വർണ്ണം വാങ്ങിയിരുന്നത്​ ജിത്തു എന്നയാളാണെന്നും തിരുവനന്തപുരത്ത്​ സഹായം ചെയ്​തത്​ കസ്റ്റംസ്​ ഉദ്യോഗസ്ഥൻ രാധാകൃഷ്​ണനാണെന്നും റിപ്പോർട്ടിലുണ്ട്​. കടത്തിയത്​ വലിയ അളവിലുള്ള സ്വർണ്ണമാണെന്നും​ ഇൻറലിജൻസ്​ റിപ്പോർട്ടിൽ പറയുന്നു​.

Tags:    
News Summary - gold smuggling trivandrum airport-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.