കൊച്ചി: എറണാകുളത്ത് കൊച്ചിയിൽ വൻ സ്വർണ കവർച്ച. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഇടയാറിലെ സ്ഥാപനത്ത ിലേക്ക് ശുദ്ധീകരിക്കാനായി കാറില്‍ കൊണ്ടുവന്ന 25 കിലോ സ്വർണമാണ് കവർന്നത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭ വം. ആറ് കോടിയോളം വില വരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
കാറിനു പിന്നിൽ ബൈക്കിലെത്തിയ രണ്ടുപേരാണ് സ്വർണം കവർന്നത്. ഇടയാറിലെ സ്ഥാപനത്തിനു മുന്നിലെത്തിയപ്പേആൾ കാറിൻെറ പിൻവശത്തെ ചില്ല് തകർത്ത് സ്വർണം മോഷ്ടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് മോഷ്ടാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു. സ്വർണം എത്തുന്ന വിവരം മുൻകൂട്ടി അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.