മാതാവിന്റെ മരണാനന്തര ചടങ്ങിനെത്തിയ യുവതിയിൽ നിന്ന് 25 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

നെടുമ്പാശ്ശേരി: മരിച്ച മാതാവിനെ സന്ദർശിക്കാനെന്ന പേരിൽ പരിശോധന ഒഴിവാക്കിയെത്തിയ യുവതിയിൽ നിന്നും 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കസ്റ്റംസാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.. ബഹ്റൈനിൽനിന്ന്​ വന്ന യുവതിയാണ് 518 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്.

ഗ്രീൻ ചാനലിലൂടെ ഇവർ കടക്കുന്നതിനിടയിൽ ഇവരുടെ നടത്തത്തിൽ സംശയം തോന്നി ഷൂസ് അഴിപ്പിച്ചപ്പോൾ പേസ്റ്റ് രൂപത്തിലാക്കി 275 ഗ്രാം സ്വർണം ഒളിപ്പിച്ചത് കണ്ടെത്തി. പിന്നീട് വിശദമായി പരിശോധിച്ചപ്പോൾ ചെയിൻ രൂപത്തിലും മറ്റുമായി 253 ഗ്രാം സ്വർണംകൂടി കണ്ടെത്തി. ബന്ധുക്കളും മറ്റും മരിച്ചുവെന്ന് വിവരം നൽകുന്നവരെ ഗ്രീൻ ചാനലിലൂടെ പെട്ടെന്ന് കടത്തിവിടാറുണ്ട്.

Tags:    
News Summary - Gold worth Rs 25 lakh was taken from a young woman who attended her mother's posthumous ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.