പ്രതീകാത്മക ചിത്രം

വിമാനത്തിൽ സീറ്റിനടിയിൽ കുഴമ്പ് രൂപത്തിൽ 57.5 ലക്ഷത്തിന്റെ സ്വർണം;​ ഉടമയെ തിരിച്ചറിഞ്ഞില്ല

തിരുവനന്തപുരം: വിമാനത്തിന്റെ സീറ്റിനടിയിൽ കുഴമ്പ് രൂപത്തിൽ സ്വർണം ഒളിപ്പിച്ചത് കണ്ടെത്തി. വേർതിരിച്ചെടുത്തപ്പോൾ 965.09 ഗ്രാം സ്വർണം ലഭിച്ചു.

ഞായറാഴ്ച രാവിലെ 10.30ന് ഷാർജയിൽനിന്ന് തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ വിമാനത്തിന്റെ സീറ്റിനടിയിൽനിന്നാണ് ഇത് കിട്ടിയതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. ഇതിന് 57.5 ലക്ഷം വിപണി വിലയുണ്ട്.

യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് അസി. കമീഷണർ എ.എം. നന്ദകുമാർ, സൂപ്രണ്ടുമാരായ സനവേ തോമസ്, വീരേന്ദ്രകുമാർ, ഗീത സന്തോഷ്, ഇൻസ്പെക്ടർമാരായ ടൈറ്റിൽ മാത്യു, ഹെഡ് ഹവിൽദാർമാരായ ബാബുരാജ്, പ്രസന്നകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Tags:    
News Summary - Gold worth Rs 57.5 lakh under seat in plane; owner not identified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.