തിരുവനന്തപുരം: മഹാമാരിയുടെ കാലത്ത് പ്രത്യാശയുടെ സന്ദേശവുമായി വിശ്വാസികൾ ഞായ റാഴ്ച ഈസ്റ്റർ ആഘോഷിക്കും. കോവിഡ് 19െൻറ പശ്ചാത്തലത്തിൽ വിശ്വാസികളെ പൂർണമായും ഒഴി വാക്കിയാണ് പള്ളികളിൽ പ്രത്യേക പ്രാർഥനകളും ചടങ്ങുകളും നടക്കുക. വിശ്വാസികൾക്ക് വ ീട്ടിലിരുന്ന് ചടങ്ങുകൾ വീക്ഷിക്കുന്നതിന് ഫേസ്ബുക്കിൽ ലൈവ് സ്ട്രീം ഉണ്ടാകും. ചടങ്ങുകൾ യുട്യൂബിലും കാണാം. മലങ്കര കത്തോലിക്ക സഭയുടെ ഈസ്റ്റർ തിരുകർമങ്ങൾ രാവിലെ ഏഴിന് ആരംഭിക്കും. പത്തിന് സമാപിക്കും.
കർദിനാൾ മാർബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കും. പാളയം സെൻറ് ജോസഫ്സ് കത്തീഡ്രലിൽ നടക്കുന്ന ഈസ്റ്റർ തിരുകർമങ്ങൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം മുഖ്യകാർമികത്വം വഹിക്കും. ക്രിസ്തുവിെൻറ പീഡനാനുഭവ സ്മരണ പുലർത്തി ക്രൈസ്തവർ ദുഃഖവെള്ളി ആചരിച്ചു. ഓശാന ഞായറും പെസഹ വ്യാഴവും ആചരിച്ച പോലെ വിശ്വാസികളെ ഒഴിവാക്കി കർശന നിയന്ത്രണങ്ങളോടെയായിരുന്നു പ്രാർഥനകൾ. മലങ്കര കത്തോലിക്ക സഭയുടെ ദു:ഖവെള്ളി ശുശ്രൂഷകൾ രാവിലെ ആരംഭിച്ച് ഉച്ചക്ക് രണ്ടിന് സമാപിച്ചു.
പട്ടം ബിഷപ്പ് ഹൗസ് ചാപ്പലിൽ നടന്ന ശുശ്രൂഷകൾക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിച്ചു. പാളയം സെൻറ് ജോസഫ്സ് മെട്രോ പൊളിറ്റൻ കത്തീഡ്രലിലെ ചടങ്ങുകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം മുഖ്യകാർമികനായി. ജില്ലയിലെ മറ്റ് ക്രൈസ്ത ദേവാലയങ്ങളിലും നിയന്ത്രണങ്ങളോടെ പ്രാർഥനകൾ നടന്നു. യുട്യൂബിലും ഫേസ്ബുക്കിലും വിശ്വാസികൾക്ക് ഇവ കാണാനുള്ള സൗകര്യമൊരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.