ഗുണ്ടാസംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; എട്ടുപേർക്ക് പരിക്ക്

അരൂർ: ഗുണ്ടാസംഘങ്ങൾ ചേരിതിരിഞ്ഞ് നടത്തിയ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. 10 അംഗ ഗുണ്ടാസംഘത്തിൽ പെട്ട എട്ടുപേരെ അരൂർ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേർ രക്ഷപ്പെട്ടു. ഇരു സംഘങ്ങളും മദ്യലഹരിയിൽ ഏറ്റുമുട്ടുകയായിരുന്നുവെന്ന് അരൂർ പൊലീസ് പറഞ്ഞു.

അരൂർ സ്വദേശികളായ വലിയപറമ്പിൽ അഗസ്റ്റിൽ ജെറാൾഡ് (29), കാരക്കാപറമ്പിൽ ഷാനു (30), കല്ലറയ്ക്കൽ വീട്ടിൽ സ്റ്റേജോ (30), കല്ലറയ്ക്കൽ വീട്ടിൽ ബിഫിൻ (27), വടക്കേചിറവീട്ടിൽ അജ്മൽ (29), ആൽഡ്രിൻ (36) എന്നിവരെ കൊലപാതക ശ്രമ കേസിലും, വേഴക്കാട്ടു വീട്ടിൽ രാജേഷ് (41), വെളുത്തെടുത്ത് വീട്ടിൽ നിർമ്മൽ (34) എന്നിവരെ മനഃപൂർവമല്ലാത്ത നരഹത്യശ്രമ കേസിലുമാണ് അറസ്റ്റ് ചെയ്തത്.


അരൂർ ശ്മശാനം റോഡിൽ രാത്രിയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വടിവാളും മഴുവും ഉപയോഗിച്ചായിരുന്നു ആക്രമണം.

ഗുണ്ടാസംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രതികൾക്കെതിരെ കാപ്പ ചുമത്തുമെന്നും അരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എസ്. സുബ്രഹ്മണ്യൻ പറഞ്ഞു. അരൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനിൽകുമാർ എൽദോസ്, സജുലാൽ, പൊലീസ് ഉദ്യോഗസ്ഥരായ വിജേഷ്, നിതീഷ്, ശ്രീജിത്ത്, രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - goonda attack in aroor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.