കത്തി താഴെ വെക്കടാ എന്ന് പൊലീസ്; റോഡിൽ ഗുണ്ടയുടെ പരാക്രമം

തൃശൂർ: പൊലീസിനുനേരെ കത്തി വീശി ഗുണ്ടയുടെ പരാക്രമം. പുത്തൻ പീടികയിൽ കള്ള് ഷാപ്പിന് മുന്നിൽ വെങ്കിടങ്ങ് പാടൂർ കുണ്ടഴിയൂർ സ്വദേശി സിയാദ് ആണ് പരാക്രമം കാണിച്ചത്. കസ്റ്റഡിയിലെടുക്കാൻ പൊലീസ് വന്നപ്പോൾ ഇയാൾ കത്തി വീശുകയായിരുന്നു.

പൊലീസ് ജീപ്പിൽ കയറാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇയാൾ കത്തി വീശിയത്. കത്തി മാറ്റാൻ നിരവധി തവണ പൊലീസ് സംഘം ആവശ്യപ്പെട്ടു. പൊലീസ് ജീപ്പിൽ കയറില്ലെന്നും വണ്ടി തല്ലിപ്പൊളിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.

ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. 32 ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - goonda attack on police in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.