തിരുവനന്തപുരം: പോത്തൻകോട് യാത്രക്കാരായ പിതാവിനെയും മകളെയും ആക്രമിച്ച നാലംഗ ഗുണ്ടാസംഘം അറസ്റ്റിൽ. കുപ്രസിദ്ധ ഗുണ്ട ഫൈസൽ, റിയാസ്, ആഷിഖ്, നൗഫൽ എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിൽ ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 8.30നായിരുന്നു പൊലീസ് സ്റ്റേഷന് 150 മീറ്റർ മാത്രം അകലെയുള്ള സ്ഥലത്ത് അക്രമം നടന്നത്. ഭാര്യയെ സ്വകാര്യ ആശുപത്രിയിൽ ജോലിയ്ക്ക് കൊണ്ട് വിട്ടതിന് ശേഷം മടങ്ങിയ വെഞ്ഞാറമൂട് വൈയേറ്റ് സ്വദേശി ഷെയ്ക്ക് മുഹമ്മദ് ഷായ്ക്കും പതിനേഴ് വയസ്സുള്ള മകൾക്കും നേരെയായിരുന്നു ആക്രമണം ഉണ്ടായത്. ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച് മടങ്ങിയ ഗുണ്ടാസംഘമാണ് ഇരുവരെയും ആക്രമിച്ചത്. പെൺകുട്ടിയുടെ മുഖത്തടിച്ച് മുടിയിൽ കുത്തി പിടിച്ചു.
സംഭവം ഉടൻ പൊലീസിനെ അറിയിച്ചു. തൊട്ടുപിന്നാലെ രാത്രി പത്തരയോടെ തൊട്ടടുത്തുള്ള ബാർ ഹോട്ടലിൽ കയറി ഇതേസംഘം ആക്രമണം നടത്തിയിരുന്നു. എന്നിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് പൊലീസിനെതിരെ വൻ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു.
നിരവധി കേസുകളിലെ പ്രതിയും മാസങ്ങൾക്ക് മുമ്പ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണം കവർന്ന കേസിലെ പ്രതിയുമാണ് ഫൈസൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.