വിഴിഞ്ഞം: വെണ്ണിയൂർ നെല്ലിവിളയിൽ ഗുണ്ടാസംഘത്തിെൻറ ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരന് മുഖത്ത് വെട്ടേറ്റു. ഹോട്ടൽ അടിച്ചുതകർത്ത സംഘം ഉടമയുടെ മകനെയും ആക്രമിച്ച് പരിക്കേൽപിച്ചു. അക്രമിസംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി വിഴിഞ്ഞം പൊലീസിന് കൈമാറി. വെള്ളാർ സ്വദേശി സൂരജ് (22) ആണ് പിടിയിലായത്. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. വെണ്ണിയൂർ സ്വദേശി മോഹനെൻറ ഹോട്ടലിനുനേരെ വ്യാഴാഴ്ച വൈകീട്ടാണ് ആക്രമണം. അക്രമികളെ തടയാൻ ശ്രമിച്ചപ്പോഴാണ് ജീവനക്കാരനായ ബഷീറിന് (65) മുഖത്ത് വെട്ടേറ്റത്.
ഹോട്ടലുടമയുടെ മകൻ അമലിനും സംഘത്തിെൻറ മർദനത്തിൽ പരിക്കേറ്റു. സംഭവസമയത്ത് സ്ഥലത്തില്ലാതിരുന്ന ഹോട്ടലുടമ എവിടെയെന്ന് ചോദിച്ചാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് ജീവനക്കാർ പറഞ്ഞു. ഭക്ഷണവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ, ഒരു പ്രകോപനവുമില്ലാതെയാണ് ആക്രമണമെന്ന് കടയുടമ പറഞ്ഞു. മയക്കുമരുന്ന് സംഘത്തിൽപെട്ടവരാണ് അക്രമികളെന്ന് സൂചന ലഭിച്ചതായും അന്വേഷണം ഊർജിതമാക്കിയതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു. അക്രമികൾ അടിച്ചുതകർത്ത ഹോട്ടൽ വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. ശ്രീകുമാർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.