തിരുവനന്തപുരം: താലൂക്ക് ഓഫിസിലെ ഫയലുകൾ സ്വകാര്യ സ്ഥാപനത്തിൽ എത്തിച്ച അഞ്ച് റവന്യൂ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കാസർകോട് റീ സർവേ ഓഫിസിലെ ഫസ്റ്റ് ഗ്രേഡ് സർവേയർ ഡി.ആർ. ക്രിസ്തുദാസ്, സുൽത്താൻ ബത്തേരി റീസർവേ ഓഫിസിലെ ഫസ്റ്റ് ഗ്രേഡ് സർവേയർ ടി.വി. ഹരിഹരൻ, പയ്യന്നൂർ റിസർവേ ഓഫിസിലെ ഫസ്റ്റ് ഗ്രേഡ് സർവേയർ എം.ആർ. ലേഖ, സുൽത്താൻ ബത്തേരി റീസർവേ ഓഫിസിൽ ഹെഡ് സർവേയറായ ടി.കെ. സുനിൽകുമാർ, സെക്കൻഡ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാനായ എച്ച്. അനിൽകുമാർ എന്നിവർക്കാണ് സസ്പെൻഷൻ.
2018 മാർച്ചിലാണ് സംഭവം. തിരുവനന്തപുരം താലൂക്ക് ഓഫിസിലെ എൽ.ആർ.എം സെക്ഷനിലെ 45 ഓളം ഫയലുകൾ കിഴക്കേകോട്ട രാജധാനി ബിൽഡിങ്ങിലുള്ള ഡി.ആർ ടെക് എന്ന സ്വകാര്യ സ്ഥാപനത്തിൽ എത്തിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. റീസർവേ അപേക്ഷകർക്ക് സർക്കാറിൽനിന്ന് ലഭിക്കേണ്ട സേവനങ്ങൾ സ്വകാര്യ സ്ഥാപനത്തിലൂടെ നടത്തിക്കൊടുക്കുകയായിരുന്നു ചെയ്തതെന്നും വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.