കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ചതനുസരിച്ച് സര്‍ക്കാര്‍ ഇരകള്‍ക്ക് നല്‍കിയത് 35 കോടി രൂപ മാത്രം. ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച സാമ്പത്തികസഹായം ഒന്നാം ഗഡുവായി 3777 പേര്‍ക്കും രണ്ടാം ഗഡുവായി 3393 പേര്‍ക്കും 44 കോടി രൂപ വീതമാണ്.
ആകെ 88 കോടി രൂപ ഇരകള്‍ക്ക് ലഭിച്ചപ്പോള്‍ ഇതില്‍ 53 കോടി എന്‍ഡോസള്‍ഫാന്‍ തളിച്ച പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ പശ്ചാത്താപ പണമാണ്്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ സംസ്ഥാന ബജറ്റില്‍ ഒരു രൂപപോലും സര്‍ക്കാര്‍ ഈ വിഷയത്തില്‍ നീക്കിവെച്ചിട്ടില്ല.
പ്ളാന്‍േറഷന്‍ നല്‍കിയ 53 കോടി രൂപക്ക് പുറമേയുള്ള 35 കോടി രൂപ സാമൂഹിക സുരക്ഷാമിഷന്‍ ഫണ്ട് വഴിയാണ് വിതരണം ചെയ്യുന്നത്. ഇരകള്‍ക്ക് എന്‍ഡോസള്‍ഫാന്‍െറ പേരില്‍ പെന്‍ഷന്‍ നല്‍കുമ്പോള്‍ സ്വാഭാവികമായി ലഭിക്കേണ്ട സാമൂഹികക്ഷേമ പെന്‍ഷന്‍ ‘ഇരട്ട പെന്‍ഷന്‍’ എന്ന കാരണത്താല്‍ റദ്ദാക്കുകയായിരുന്നു. അതേസമയം, എന്‍ഡോസള്‍ഫാന്‍ പെന്‍ഷന്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷനായി മാറ്റാനും സര്‍ക്കാര്‍ തയാറായിട്ടില്ല.
സര്‍ക്കാര്‍ അംഗീകരിച്ച പട്ടികയില്‍ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശ പ്രകാരം 2337 പേര്‍ക്ക് മൂന്നു ലക്ഷവും 3500 പേര്‍ക്ക് അഞ്ചുലക്ഷവും നല്‍കണം. ഇതിന് 245 കോടി വേണം. ഇത് മുന്നില്‍ക്കണ്ടാണ് പുതിയ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താത്തത്. നടത്തിയാല്‍ 6000 പുതിയ ഇരകള്‍ കുഞ്ഞുങ്ങളായിട്ടുണ്ടാകും എന്ന് കണക്കാക്കിയിട്ടുണ്ട്. അപ്പോള്‍ 300 കോടി വേറെയും കാണണം. ഇരകളുടെ എണ്ണം കുറച്ചുകൊണ്ടുവരുന്ന തന്ത്രമാണ് മാറിമാറിവരുന്ന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒന്നാം പട്ടികയില്‍ 4182 പേരും രണ്ടാം പട്ടികയില്‍ 1318 പേരും മൂന്നാം പട്ടികയില്‍ 337 പേരുമാണുള്ളത്. ക്രമേണ എന്‍ഡോസള്‍ഫാന്‍ പ്രശ്നം തീര്‍ന്നുവെന്ന നിലയിലേക്ക് കൊണ്ടുവരുകയെന്നതാണ് ലക്ഷ്യം.
ഈമേഖലയില്‍ വൈകല്യത്തോടെ ജനിക്കുന്ന കുട്ടികള്‍ക്ക് കുറവില്ല. 2013നുശേഷം എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ സര്‍ക്കാറിന്‍െറ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നശേഷം സാമ്പത്തിക സഹായങ്ങള്‍ ആര്‍ക്കും നല്‍കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.