ജേക്കബ്​ തോമസിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജർ ഇടപാട്​ കേസ് ഹൈകോടതി റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. തുറമുഖ ഡയറക്ടർ ആയിരിക്കെ, ടെക്നിക്കൽ കമ്മിറ്റിയെ മറികടന്ന് ഡ്രഡ്ജർ ഇടപാടിന് ജേക്കബ് തോമസ് ഒത്താശ ചെയ്തെന്നായിരുന്നു വിജിലൻസ് കേസ്​.

അന്വേഷണം പൂർത്തിയാക്കാൻപോലും അനുവദിക്കാത്ത നടപടിയാണ് ഹൈകോടതിയിൽനിന്നുണ്ടായതെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജിയിൽ ​ബോധിപ്പിച്ചു. കേസ് റദ്ദാക്കിയതിനെതിരെ പൊതുപ്രവർത്തകനായ സത്യൻ നരവൂർ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹരജി പരിഗണിച്ച ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് ജേക്കബ് തോമസിന് നോട്ടീസ് അയക്കാനും ഉത്തരവിട്ടിരുന്നു. 

Tags:    
News Summary - Government in the Supreme Court against Jacob Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.