തിരുവനന്തപുരം: ഒമ്പത് ജില്ലകളിൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ പത്ത് ശതമാനം സീറ്റുകൾ വർധിപ്പിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. പത്താംക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് ഉപരിപഠന അവസരം ഉറപ്പാക്കാനാണിത്. വടക്കൻ ജില്ലകളിൽ ആയിരക്കണക്കിന് കുട്ടികൾ പ്രവേശനം കിട്ടാതെ പുറത്തുനിൽക്കുന്നു. സർക്കാർ, എയിഡഡ് സ്കൂളുകളിലാണ് സീറ്റുകൾ വർധിക്കുക. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് സീറ്റ് വർധന. ഈ ജില്ലകളില്‍ ഒഴിവുള്ള സീറ്റുകളേക്കാള്‍ കൂടുതല്‍ അപേക്ഷകരുണ്ടെന്ന് സർക്കാർ വാർത്തകുറിപ്പിൽ അറിയിച്ചു.
മലപ്പുറം ജില്ലയിൽ മാത്രം കാൽലക്ഷത്തോളം കുട്ടികൾക്കാണ് പ്രവേശനം കിട്ടാത്തത്. പലരും ഇതിനകം ഒാപൺ സ്കൂളിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. പല ജില്ലകളിലും സീറ്റില്ലാത്തതിനെതിരെ സമരങ്ങൾ നടന്നുവരികയാണ്. പട്ടികജാതി--വര്‍ഗ വികസന വകുപ്പിെൻറ ശിപാര്‍ശപ്രകാരം കുഴല്‍മന്ദം, കുളത്തൂപ്പുഴ എന്നീ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ഈ വര്‍ഷം ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ ആരംഭിക്കും. സൗകര്യം പൂര്‍ത്തിയാവുന്ന മുറക്ക് വടക്കാഞ്ചേരി, അട്ടപ്പാടി എന്നിവിടങ്ങളിലും ഹയർ സെക്കന്‍ഡറി കോഴ്സുകള്‍ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.