തിരുവനന്തപുരം: രാഷ്ട്രപിതാവിേൻറതൊഴികെ മറ്റാരുടെയും ചിത്രം സര്‍ക്കാര്‍ ഓഫിസില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. എന്നാല്‍, ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനം ഏതെങ്കിലും മഹത്വ്യക്തിയുടെ പേരിലാണ് അറിയപ്പെടുന്നതെങ്കില്‍, അദ്ദേഹത്തിെൻറ ഫോട്ടോ വകുപ്പ് മേലധികാരിയുടെ അനുമതിയോടെ ഒാഫിസില്‍ പ്രദര്‍ശിപ്പിക്കാം. രാഷ്ട്രപിതാവിേൻറെതാഴികെ ഒാഫിസുകളിലുള്ള ചിത്രങ്ങള്‍ പുരാവസ്തു വകുപ്പിന് കൈമാറണമെന്നും നിർദേശത്തിൽ പറയുന്നു.
എല്ലാ മുന്‍ഗാമികളുടെയും പേര്, പ്രവര്‍ത്തന കാലയളവ് എന്നിവ പട്ടികയിലുണ്ടെന്ന് ഉറപ്പാക്കിശേഷമേ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ മേലധികാരിയുടെ പ്രവര്‍ത്തന കാലയളവ് തുടര്‍ച്ചയായി എഴുതാവൂ. ഇക്കാര്യത്തില്‍ ഒരു ജീവനക്കാരനെ സ്ഥാപനമേധാവി ചുമതലപ്പെടുത്തണമെന്നും ആവശ്യമായ ഭേദഗതി വരുത്തണമെന്നും സര്‍ക്കുലര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.