തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കവേ പ്രതിപക്ഷ ആവശ്യങ്ങൾക്ക് വഴങ്ങുന്ന അസാധാരണ സാഹചര്യത്തിൽ പിണറായി സർക്കാർ. പ്രതിപക്ഷത്തെ കടന്നാക്രമിച്ച്, അജണ്ട സൃഷ്ടിച്ച് മുന്നേറിയ എൽ.ഡി.എഫിെൻറ പിന്മടക്കം പരമാവധി ഉപയോഗിക്കുകയാണ് യു.ഡി.എഫ്.
പി.എസ്.സി ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണ നൽകിയ യു.ഡി.എഫ് നീക്കമാണ് താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ നിർത്തിവെക്കുന്നതിലേക്ക് സർക്കാറിനെ എത്തിച്ചത്. പിന്നാലെയാണ് ആഴക്കടൽ മത്സ്യബന്ധന വിവാദം ഉയർന്നത്. തുടക്കത്തിൽ ഒഴിഞ്ഞുമാറിയെങ്കിലും ഒടുവിൽ രണ്ട് ധാരണപത്രവും റദ്ദാക്കേണ്ടി വന്നു.
യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷനായി വന്ന ഉമ്മൻ ചാണ്ടി തൊടുത്ത ശബരിമല വിഷയം ആദ്യം അവഗണിക്കാനാണ് എൽ.ഡി.എഫും ബി.ജെ.പിയും ശ്രമിച്ചത്. പക്ഷേ ശബരിമല, പൗരത്വബിൽ പ്രതിഷേധക്കാർക്ക് എതിരായ കേസുകൾ പിൻവലിക്കണമെന്ന തുറുപ്പ്ചീട്ട് കോൺഗ്രസ് പുറത്തിറക്കി. എൻ.എസ്.എസ് കൂടി രംഗത്ത് എത്തിയത് യു.ഡി.എഫിന് ബലമേകി. ഇതോടെയാണ് ക്രിമിനൽ കേസ് സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.
യു.ഡി.എഫ് മുൻതൂക്കം നേടിയതോടെ പോരാട്ടചിത്രത്തിൽ ബി.ജെ.പി അപ്രസക്തമായി. സമൂഹമാധ്യമ, ചാനൽ ചർച്ചകളിലെ സാന്നിധ്യമായി അവർ ഒതുങ്ങി. തീവ്ര ഹിന്ദുത്വ വക്താവായ യോഗി ആദിത്യനാഥിനെ എത്തിച്ചിട്ടും 'വിജയയാത്ര'യുടെ ആരംഭത്തിന് വേണ്ടത്ര ശ്രദ്ധ ആകർഷിക്കാനായില്ല. ഇ. ശ്രീധരെൻറ കാൽവെപ്പും ഒരു ദിവസത്തെ വാർത്തയായി ഒതുങ്ങി. ഇതോടെ മത്സരം എൽ.ഡി.എഫും യു.ഡി.എഫും എന്ന നിലയിലേക്ക് എത്തിക്കാൻ പ്രതിപക്ഷത്തിനായി. സ്വർണക്കടത്ത് പോലുള്ള ആരോപണം വിട്ട് ജനകീയ വിഷയങ്ങളിൽ കൈെവച്ചതോടെ എൽ.ഡി.എഫിന് വസ്തുതാപരമായ സംവാദത്തിലേക്ക് മടങ്ങേണ്ടിവന്നു.
സർക്കാറിനെ സമ്മർദത്തിലാക്കുന്ന ചർച്ച തെരഞ്ഞെടുപ്പിന് മുേമ്പ ഒഴിവാക്കുകയാണ് സി.പി.എം. രാഹുൽ ഗാന്ധിെയ കടന്നാക്രമിച്ച് കോൺഗ്രസ്- ബി.ജെ.പി കൂട്ടുകെട്ട് അജണ്ടയാക്കുകയും ലക്ഷ്യം. രണ്ട് മേഖലാജാഥകൾക്ക് ശേഷം ഫെബ്രുവരി 27ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് ചേരും. ഭക്ഷ്യ കിറ്റും ക്ഷേമ പ്രവർത്തനവുമാണ് തദ്ദേശത്തിൽ അനുകൂലമായത്. ജനകീയവിഷയം കൂടി വിഷയമാകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ പുതുക്കുകയാണ് യോഗ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.