തിരുവനന്തപുരം: ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് പൊതുമാനദണ്ഡം നിര്‍ണയിച്ച് അന്തിമ ഉത്തരവ് അടുത്തയാഴ്ചയിറങ്ങും. വിവിധ സര്‍വിസ് സംഘടനാ പ്രതിനിധികളുമായി ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് അടുത്തയാഴ്ച മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കുമെന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അറിയിച്ചു. വിവിധ വകുപ്പുകളില്‍ സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് പിന്നീട് ചര്‍ച്ചനടത്തും. സംഘടനാപ്രതിനിധികള്‍ക്ക് കൂടുതലായി എന്തെങ്കിലും നിര്‍ദേശങ്ങളുണ്ടെങ്കില്‍ ശനിയാഴ്ചക്കകം രേഖാമൂലം നല്‍കാനും ചീഫ്സെക്രട്ടറി നിര്‍ദേശിച്ചു.
കരട് മാനദണ്ഡങ്ങള്‍ക്ക് 2016 മേയ് മുതല്‍ മുന്‍കാലപ്രാബല്യം നല്‍കണമെന്ന് പ്രതിപക്ഷസംഘടനകള്‍ ആവശ്യപ്പെട്ടു. മാനദണ്ഡങ്ങള്‍ നിലവിലുണ്ടായിരിക്കെ അവ പാലിക്കാതെ തലങ്ങുംവിലങ്ങും സ്ഥലംമാറ്റിയ ശേഷം ചര്‍ച്ച നടത്തുന്നതില്‍ കാര്യമില്ളെന്നും അവര്‍ ചൂണ്ടിക്കാട്ടി. വകുപ്പ് മേധാവികള്‍ക്ക് അനിഷ്ടംതോന്നുന്ന ജീവനക്കാരനെ സ്ഥലംമാറ്റാമെന്ന പരാമര്‍ശം മാനദണ്ഡങ്ങളുടെ മുഴുവന്‍ അന്ത$സത്തയെയും ചോര്‍ത്തിക്കളയുന്നതാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അധ്യാപകരുടെ സ്ഥലംമാറ്റം മൂന്ന് വര്‍ഷക്രമത്തില്‍ നിര്‍ബന്ധമാക്കുന്നത് വിദ്യാലയങ്ങളുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് തടസ്സമാകുമെന്നും അതൊഴിവാക്കണമെന്നും ഭരണപക്ഷ സംഘടനയില്‍നിന്നുതന്നെ ആവശ്യമുയര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.