കോഴിക്കോട്: മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ പാലോളി കമീഷൻ നിർദേശങ്ങൾക്കനുസൃതമായി നൽകിയ ക്ഷേമപദ്ധതികൾ 100 ശതമാനവും മുസ്‌ലിംകൾക്ക് തന്നെ ലഭിക്കുന്ന വിധത്തിൽ സർക്കാർ ഇടപെടൽ വേണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡൻറ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച ന്യൂനപക്ഷ ക്ഷേമപദ്ധതി; കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തിൽ വെർച്വൽ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലോളി കമ്മിറ്റിക്ക് രൂപംനൽകുകയും അത് പ്രകാരം റിപ്പോർട്ട് നടപ്പാക്കുകയും ചെയ്തത് അന്നത്തെ ഇടതു സർക്കാറായിരുന്നുവെന്നും അതിൻെറ നിർദേശങ്ങൾ വഴി വന്ന മുസ്ലിംകൾക്കു വേണ്ടിയുള്ള ക്ഷേമപദ്ധതികൾ ഇവ്വിധം വിഭജിക്കപ്പെടുന്നത് ഗൗരവതരമാണെന്നും തുടർന്ന് സംസാരിച്ച എളമരം കരീം എം.പി പറഞ്ഞു.
ബ്യൂറോക്രസിയുടെ അവിഹിത ഇടപെടലുകൾ ഇതിനു പിന്നിൽ ഉണ്ടായോ എന്ന് പരിശോധിക്കണമെന്ന് ഐ.എൻ.എൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.
നിയമവശങ്ങൾ പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ ഉറച്ചു വിശ്വസിക്കുന്നതായി ആമുഖ പ്രഭാഷണം നടത്തിയ എൻ. അലി അബ്ദുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.